22 February Saturday
കർശന നടപടി വേണമെന്ന് യുവജന കമീഷൻ

വേണ്ട, വിദ്യാർഥികളോട് വിവേചനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 കോട്ടയം

സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് മോശമായി പെരുമാറുന്ന ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന യുവജന കമീഷൻ. ചങ്ങനാശേരി എസ്ബി കോളേജ് വിദ്യാർഥിനി മെർലിൻ സൂസൻ മാത്യു നൽകിയ പരാതിയിൽ കമീഷൻ കോട്ടയം, പത്തനംതിട്ട ആർടിഒമാർക്ക് നടപടിക്ക് നിർദേശം നൽകി. ഇക്കാര്യം സംസ്ഥാന ട്രാൻസ്പോർട്ട് കമീഷണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന്‌ അദാലത്തിൽ കമീഷൻ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.
ബസ് പുറപ്പെടുന്നതിന്‌ തൊട്ടുമുമ്പ് മാത്രം കയറാൻ അനുവദിക്കുക, ഇരുന്ന്‌ യാത്രചെയ്യാൻ അനുവദിക്കാതിരിക്കുക തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഹോട്ടൽ മേഖലയിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് മതിയായ വേതനം ലഭിക്കുന്നില്ലെന്ന ഇ മെയിൽ പരാതിയിൽ നടപടി സ്വീകരിക്കാനും തീരുമാനമായി. ജില്ലാ ലേബർ ഓഫീസർ നടത്തിയ പരിശോധനയിൽ പരാതി വസ്തുതാപരമാണെന്ന് കണ്ടെത്തിയിരുന്നു. അദാലത്തിൽ പരിഗണിച്ച പത്ത് പരാതികളിൽ ഏഴെണ്ണം തീർപ്പാക്കി. മൂന്നെണ്ണം മാറ്റിവച്ചു. കമീഷനംഗം തുഷാര ചക്രവർത്തി, സെക്രട്ടറി ടി കെ ജയശ്രീ, സി ഡി മനോജ് എന്നിവരും പങ്കെടുത്തു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top