26 February Wednesday

ഭരണഘടന സംരക്ഷിക്കാൻ കണ്ണികളാകണം: -കെജിഒഎ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020
 തൊടുപുഴ
ഭരണഘടനാ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ പൊതുസമൂഹത്തോടൊപ്പം കണ്ണികളാകാൻ ഗസറ്റഡ് ജീവനക്കാരോട് കെജിഒഎ മുട്ടം ഏരിയ സമ്മേളനം അഭ്യർഥിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബി ബിനു ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ്‌ ഡോ. കെ കെ ദീപ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ കെ ബി പ്യാരിലാൽ, സെക്രട്ടറി ജയൻ പി വിജയൻ, സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി ബി വിനയൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. കെ കെ ഷാജി എന്നിവർ സംസാരിച്ചു.
  ഏരിയ സെക്രട്ടറി വി ജെ അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശബരിനാഥ്  വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക, പോളിടെക്നിക് അധ്യാപകരുടെ എഐസിടിഇ ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, കേരള സർക്കാരിന്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തിപകരുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, മുട്ടത്ത്‌  ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിൽ ഉന്നയിച്ചു. ഭാരവാഹികൾ: സി ആർ ഷൈനി(പ്രസിഡന്റ്),  പി കലേഷ്‌ലാൽ, ഡോ. വി ആർ രാജേഷ്(വൈസ് പ്രസിഡന്റുമാർ), വി ജെ അനിൽകുമാർ(സെക്രട്ടറി), ആർ സന്ദീപ്, പി രോഹിത് രാജൻ(ജോയിന്റ്‌ സെക്രട്ടറിമാർ), സി എൽ ശബരിനാഥ്(ട്രഷറർ). 
 
 
പ്രധാന വാർത്തകൾ
 Top