26 January Wednesday

അണയാതെ പ്രതിഷേധ ജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന ബിജെപി സർക്കാരിനെതിരെ സിപിഐ എം ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ് കുറുപ്പ് ഉദ്ഘാടനംചെയ്യുന്നു

 

കോട്ടയം
പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ നട്ടംതിരിയുന്ന ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തിച്ച്‌  ജില്ലയിൽ സിപിഐ എം സത്യഗ്രഹം. രാജ്യമാകെ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി എല്ലാ ഏരിയ കേന്ദ്രങ്ങളിലും ജില്ലാകേന്ദ്രത്തിലും രാവിലെ 10 മുതൽ വൈകിട്ട്‌ ആറുവരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിലായിരുന്നു ജനകീയസമരം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ഓരോ കേന്ദ്രങ്ങളിലും 200 പേർ വീതം പങ്കെടുത്തു. 
   കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിലെ സമരം തിരുനക്കര പഴയപൊലീസ്‌ സ്‌റ്റേഷൻ മൈതാനിയിലെ പന്തലിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ  കെ ജെ തോമസ് ഉദ്‌ഘാടനംചെയ്‌തു. ഏറ്റുമാനൂരിൽ- ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ് കുറുപ്പ്, അയർക്കുന്നത്ത്‌ ജില്ലാകമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ, വൈക്കത്ത്‌ ജില്ലാസെക്രട്ടറിയറ്റംഗം- സി ജെ  ജോസഫ്,  കടുത്തുരുത്തിയിൽ ജില്ലാ സെക്രട്ടറിയറ്റംഗം -കെ എം രാധാകൃഷ്‌ണൻ, പാലായിൽ ജില്ലാസെക്രട്ടറിയറ്റംഗം ടി - ആർ രഘുനാഥൻ, പൂഞ്ഞാറിൽ -ജില്ലാസെക്രട്ടറിയറ്റംഗം  ലാലിച്ചൻ ജോർജ്, കാഞ്ഞിരപ്പള്ളിയിൽ ജില്ലാ കമ്മിറ്റിയംഗം -പി എൻ പ്രഭാകരൻ, വാഴൂരിൽ ജില്ലാ കമ്മിറ്റിയംഗം- വി പി ഇബ്രാഹിം, പുതുപ്പള്ളിയിൽ ജില്ലാസെക്രട്ടറിയറ്റംഗം -പ്രൊഫ. എം ടി ജോസഫ്, ചങ്ങനാശേരിയിൽ ജില്ലാ കമ്മിറ്റിയംഗം- അഡ്വ. കെ അനിൽകുമാർ എന്നിവർ സമരം ഉദ്‌ഘാടനംചെയ്‌തു. വൈകിട്ട്‌ വരെ നീണ്ട സമരത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top