31 October Saturday

ഈ സർക്കാരിനെ കൊലപ്പെടുത്താൻ കേരളീയർ സമ്മതിക്കില്ല: വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ ദിനത്തിൽ സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റി തിരുനക്കരയിൽ നടത്തിയ ബഹുജന കൂട്ടായ്‌മ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയ
വിമോചനസമരത്തിന്റെ ദുരന്തഫലം അനുഭവിച്ച കേരളീയർ പിണറായി സർക്കാരിനെ കൊലപ്പെടുത്താൻ സമ്മതിക്കില്ലെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ. അഴീക്കോടൻ രാഘവന്റെ 48ാം രക്തസാക്ഷിത്വ ദിനാചരണത്തോട്‌ അനുബന്ധിച്ച്‌ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മ തിരുനക്കരയിൽ  ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അഴീക്കോടനെ ‘അഴിമതിക്കോടൻ’ എന്ന്‌ വിശേഷിപ്പിച്ച പത്രമുത്തശ്ശി അടക്കമുള്ള ബൂർഷ്വാ മാധ്യമങ്ങൾക്ക്‌ ആ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന്‌ ഒഴിഞ്ഞു മാറാനാകില്ല. സാധാരണ തൊഴിലാളി കുടുംബത്തിൽനിന്ന് ഉയർന്നുവന്ന പിണറായി വിജയനേയും ഇക്കൂട്ടർ അംഗീകരിക്കുന്നില്ല. 
പിണറായി സർക്കാർ കേരളത്തെ സംരക്ഷിക്കുന്നതും വിവിധ വികസന പദ്ധതികളിലൂടെ കൂടുതൽ പിന്തുണ ആർജിക്കുന്നതും ഇവർക്ക്‌ സഹിക്കുന്നില്ല. ഈ വർഗീയ –- പിന്തിരിപ്പൻ കൂട്ടുകെട്ടിനെ ജനങ്ങളെ അണിനിരത്തി എൽഡിഎഫ്‌ നേരിടുമെന്നും വൈക്കം വിശ്വൻ പറഞ്ഞു. ജില്ലാ സെക്രട്ടറി വി എൻ വാസവൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top