31 October Saturday
അഴീക്കോടൻ ദിനം ആചരിച്ചു

ജനകീയ പ്രതിരോധമായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 കോട്ടയം

കോൺഗ്രസ്‌–-ബിജെപി അക്രമരാഷ്ട്രീയത്തിനും ജനകീയ സർക്കാരിനെ അട്ടിമറിക്കാനുമുള്ള സമരത്തിനുമെതിരെ ജനശ്രദ്ധയുണർത്തി സിപിഐ എം ബഹുജന കൂട്ടായ്‌മ. സ. അഴീക്കോടൻ രക്തസാക്ഷി ദിനമായ ബുധനാഴ്‌ച സിപിഐ എം നേതൃത്വത്തിൽ  ജില്ലയിലെ 12 ഏരിയകളിലും വൈകിട്ട്‌ നാല് മുതൽ ആറ് വരെയായിരുന്നു കൂട്ടായ്മ. അക്രമികൾക്കെതിരെ താക്കീതും പ്രതിഷേധവും ഉയർത്തിയായിരുന്നു ബഹുജന മുന്നേറ്റം. രക്തസാക്ഷി കുടുംബങ്ങളിൽ നിന്നുള്ളവരും ബഹുജനകൂട്ടായ്‌മയിൽ അണിചേർന്നു.  
കോട്ടയത്ത് തിരുനക്കര പൊലീസ് സ്റ്റേഷൻ മൈതാനത്തിന് മുൻവശം സംഘടിപ്പിച്ച കൂട്ടായ്‌മ  കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി വി എൻ വാസവൻ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top