31 October Saturday
274 പേര്‍ക്ക് രോഗമുക്തി

262 പേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 കോട്ടയം 

ജില്ലയിൽ 262 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 256 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ആറു പേർ  മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറുപേരും രോഗബാധിതരായി. 
 ആകെ 4698 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 101 പേർ സ്ത്രീകളും 131 പേർ പുരുഷൻമാരും 30 പേർ കുട്ടികളുമാണ്.  60 വയസ്സിനു മുകളിലുള്ള 17 പേർക്ക് രോഗം ബാധിച്ചു.  
 കോട്ടയം -37, പനച്ചിക്കാട്- 20, ഈരാറ്റുപേട്ട -13, അയർകുന്നം- 11, ആർപ്പൂക്കര- 10, എലിക്കുളം, പുതുപ്പള്ളി -9 വീതം, തിരുവാർപ്പ് -8, രാമപുരം, ചങ്ങനാശേരി -7 വീതം, കല്ലറ, കുമരകം, വാഴപ്പള്ളി -6 വീതം, മണർകാട്, മീനച്ചിൽ, പൂഞ്ഞാർ -5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
 രോഗം ഭേദമായ  274 പേർ ആശുപത്രി വിട്ടു. നിലവിൽ 2799 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8223 പേർ രോഗബാധിതരായി. 5421 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19,755  പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
കണ്ടെയ്ന്‍മെന്റ് സോണുകള്‍  
കോട്ടയം 
കുമരകം പഞ്ചായത്തിലെ 7, 10 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. തൃക്കൊടിത്താനം -2, തിരുവാർപ്പ് -9, വാകത്താനം -4, മുത്തോലി -6, അയ്മനം -9 എന്നീ വാർഡുകൾ  പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 23 തദ്ദേശഭരണ സ്ഥാപന മേഖലകളിൽ 31 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന് ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
കോട്ടയം 39, ചങ്ങനാശേരി 31, 33, ഏറ്റുമാനൂർ 23
പഞ്ചായത്തുകൾ 
മീനടം- 11 , എരുമേലി 7, 10, പാമ്പാടി 5, മാടപ്പള്ളി 13, കരൂർ -11, ഉദയനാപുരം 6, മുത്തോലി 7, അതിരമ്പുഴ -5, 4, കടുത്തുരുത്തി- 12, കുമരകം -8, 2, 7, 10, പനച്ചിക്കാട്- 9, ചിറക്കടവ് 11, മുളക്കുളം 8, മുണ്ടക്കയം 20, ഭരണങ്ങാനം 6,  വെച്ചൂർ 2, വാഴപ്പള്ളി -19, 21, 2, എലിക്കുളം -7,  ചെമ്പ് -14, മറവന്തുരുത്ത് -4.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top