26 October Monday

തൊഴിലാളി പ്രതിഷേധം 400 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കോട്ടയം
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ 400 കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തി. 
കോട്ടയം ദേശാഭിമാനിക്ക്‌ മുന്നിൽ ദേശീയപ്രതിഷേധ സമരം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ ജെ തോമസ് ഉദ്‌ഘാടനം ചെയ്‌തു. ഡിഎൻഇയു സംസ്ഥാന പ്രസിഡന്റ് ഗോപൻ നമ്പാട്ട്, യൂണിറ്റ് സെക്രട്ടറി പി ആർ സാബു എന്നിവർ സംസാരിച്ചു.
കോട്ടയം തിരുനക്കര പഴയ പൊലീസ്‌ സ്‌റ്റേഷൻ മൈതാനത്തിന്‌ സമീപം നടന്ന പ്രതിഷേധം എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്‌ഘാടനം ചെയ്‌തു. സിഐടിയു ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. കടുത്തുരുത്തി ബിഎസ്എൻഎൽ ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം  കെടിയുസിഎം  സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തൻകാലാ ഉത്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top