Deshabhimani

ജനാധിപത്യത്തിന്‌ പ്രതീക്ഷാനിർഭരമായ കാലം: മന്ത്രി വി എൻ വാസവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 24, 2024, 12:39 AM | 0 min read

കോട്ടയം
രാജ്യത്ത്‌ മതനിരപേക്ഷ ജനാധിപത്യം വിജയം കൈവരിക്കുന്ന കാലം സംജാതമായതായി മന്ത്രി വി എൻ വാസവൻ. കോട്ടയത്ത്‌ നടന്ന ഉഴവൂർ വിജയൻ പുരസ്‌കാര സമർപ്പണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മതേതര നിലപാടുകളും ഭരണഘടനയും സംരക്ഷിച്ച്‌ നമുക്ക്‌ മുന്നോട്ട്‌ പോകാനാകണം. ചില പോരാട്ടങ്ങളൊക്കെയും വിജയം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്‌ത്ര നിലപാടുകൾക്കും കൊടികളുടെ നിറങ്ങൾക്കും പുറത്തേക്ക്‌ ഉയർന്ന നേതാവാണ്‌ ഉഴവൂർ വിജയൻ. ഒരുകാലത്തും വിട്ടുപിരിയാനാകാത്ത സൗഹൃദം അദ്ദേഹവുമായി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശക്തിയും ശബ്ദവും ഉയരാത്ത ഒരു തെരുവും കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home