28 September Tuesday
ഓർഡനൻസ് ഫാക്ടറി സ്വകാര്യവൽക്കരണം

പ്രതിഷേധിച്ച്‌ തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

സംയുക്ത ട്രേഡ് യൂണിയൻ കോട്ടയം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിഐടിയു ദേശീയ വർക്കിങ് കമ്മിറ്റിയംഗം 
എ വി റസൽ ഉദ്ഘാടനംചെയ്യുന്നു

 
കോട്ടയം
ഓർഡനിൻസ് ഫാക്ടറികളുടെ സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ 1,000 കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ ചേർന്നു. എസൻഷ്യൽ ഡിഫൻസ് സർവീസസ്‌ ഓർഡിനൻസ് വഴി പ്രതിരോധ സിവിലിയൻ തൊഴിലാളികളുടെ പണിമുടക്കാനും പ്രതിരോധിക്കാനുമുള്ള അവകാശത്തെ ഇല്ലാതാക്കാനും കേന്ദ്രസർക്കാർ നടത്തുന്ന ശ്രമത്തിനെതിരെ തൊഴിലാളി സംഘടനകൾ നടത്തുന്ന ചെറുത്തുനിൽപിന്റെ ഭാഗമായിരുന്നു പ്രതിഷേധ കൂട്ടായ്‌മ. 
  കോട്ടയം ബിഎസ്‌എൽഎൽ ഓഫീസിനു മുമ്പിലെ സമരം സിഐടിയു ദേശീയ വർക്കിങ്‌ കമ്മിറ്റിയംഗം എ വി റസൽ ഉദ്‌ഘാടനം ചെയ്‌തു. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം എച്ച്‌ സലീം, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, അഡ്വ. ഷീജ അനിൽ, പി കെ ആനന്ദക്കുട്ടൻ, എം കെ ദിലീപ്‌ എന്നിവർ പങ്കെടുത്തു. സിഐടിയു കോട്ടയം ഏരിയ സെക്രട്ടറി സുനിൽ തോമസ്‌ സ്വാഗതവും ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ മുഹമ്മദ്‌ ബഷീർ നന്ദിയും പറഞ്ഞു.
 കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ഓഫീസിനു മുന്നിൽ എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്‌ഘാടനം ചെയ്‌തു. എസ്‌ടിയു ജില്ലാ പ്രസിഡന്റ്‌ അസീസ്‌ കുമാരനല്ലൂർ അധ്യക്ഷനായി. അഡ്വ. കെ അനിൽകുമാർ, പി ജി രവീന്ദ്രൻ, ബി രാമചന്ദ്രൻ, എൻ കെ രാധാകൃഷ്‌ണൻ, രാജീവ്‌ നെല്ലിക്കുന്നേൽ എന്നിവർ പങ്കെടുത്തു. ഗാന്ധി സ്‌ക്വയറിൽ എഐടിയുസി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ പി കെ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. തിരുനക്കര ടാക്സി സ്റ്റാൻഡിൽ നടന്ന സമരം സിഐടിയു ജില്ലാ വെെസ് പ്രസിഡന്റ് പി ജെ വർഗീസ് ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി ബിഎസ്എൻഎൽ ഓഫിസിനുമുന്നിൽ നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top