20 September Monday

ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യപ്ലാന്റ് അനുവദിക്കില്ലെന്ന് മന്ത്രിമാർ

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

കോഴായിലെ ജില്ലാകൃഷിത്തോട്ടത്തിൽ മാലിന്യ സംസ്‌കരണ പ്ലാന്റ്‌ സ്ഥാപിക്കുന്നതിനെതിരെ മന്ത്രി പി പ്രസാദിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമലാ ജിമ്മി, സി കെ ആശ എംഎൽഎ എന്നിവരുടെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌സംഘം നിവേദനം നൽകുന്നു.

കുറവിലങ്ങാട്
കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള ഉദ്യോഗസ്ഥതല നീക്കത്തിന് സർക്കാർ അനുമതിയുണ്ടാവില്ലെന്ന് മന്ത്രിമാർ എൽഡിഎഫ് നിവേദകസംഘത്തിന് ഉറപ്പുനൽകി. മന്ത്രിമാരായ പി പ്രസാദ്, എം വി ഗോവിന്ദൻ, വി എൻ വാസവൻ, റോഷിഅഗസ്റ്റിൻ, കെ രാധാകൃഷ്ണൻ എന്നിവരുമായി സി കെ ആശ എംഎൽഎ, ജില്ലപഞ്ചായത്തുപ്രസിഡന്റ്‌ നിർമലാ ജിമ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി നിവേദനംനൽകി. സിപിഐ എം കുറവിലങ്ങാട് ലോക്കൽ സെക്രട്ടറി സദാനന്ദശങ്കർ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ്‌ സിബിമാണി, സിപിഐ കടുത്തുരുത്തി മണ്ഡലംകമ്മിറ്റിയംഗം എ എൻ ബാലകൃഷ്ണൻ എന്നിവരുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top