30 June Thursday

എഫ്എസ്ഇടിഒ ആഹ്ലാദപ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022
കോട്ടയം
വിശേഷാൽ ചട്ടങ്ങൾക്ക് അംഗീകാരംനൽകി തദ്ദേശ പൊതുസർവീസ് യാഥാർഥ്യമാക്കിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാർ തദ്ദേശ പൊതുസർവീസ് സ്ഥാപനങ്ങൾക്ക് മുമ്പിലും ജില്ലാ, ഏരിയ കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു.
  എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി വി കെ ഉദയൻ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ ജെ പ്രസാദ്, കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം അർജുനൻ പിള്ള, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, പിഎസ്‌‍സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം ഇ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
 കോട്ടയം മുനിസിപ്പാലിറ്റിയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ടി ഷാജി, കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി എം ആർ സാനു എന്നിവരും കോട്ടയം ടൗൺ ഏരിയയിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം കെ ഡി സലിംകുമാർ, ഏരിയ സെക്രട്ടറി സുബിൻ ലൂക്കോസ്, ജില്ലാ കമ്മിറ്റിയംഗം പി പി രാജേഷ്‌കുമാർ, കെ പി അനീഷ് എന്നിവരും സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ സന്തോഷ് കെ കുമാർ, പ്രദീപ് പി നായർ, കെ സി പ്രകാശ്‌കുമാർ, എസ്‌ രാജി, അബ്ദുൽ ഷൈബു എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പാലായിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ ജോജി അലക്‌സ്‌, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം കെ പ്രവീൺ, വി വി വിമൽകുമാർ, ജി സന്തോഷ് കുമാർ, പി എം സുനിൽകുമാർ, കെ കെ പ്രദീപ്, കെ ആർ സാവിത്രി, കെ എസ് റെജിമോൻ, തോമസ് മാത്യു, അജിത്കുമാർ, സി ആർ പ്രസാദ്, ശ്രീകുമാർ എസ് കൈമൾ, ഷാനവാസ് ഖാൻ, പി എസ്‌ വിശ്വം, കെ സി ഷാജി, രാജ് കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചങ്ങനാശേരി ഏരിയയിൽ കെഎംസിഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി എൻ സിന്ധു, ലക്ഷ്മി മോഹൻ, കെ ജെ ജോമോൻ, ആർ എസ് രതീഷ്, എ കെ ഷാജി എന്നിവരും  പാമ്പാടിയിൽ വിവിധ കേന്ദ്രങ്ങളിലായി സജിമോൻ തോമസ്, എം കെ ബീന, പ്രവീൺ, പി കെ ഷൈനിമോൾ, അനിലാൽ എന്നിവരും സംസാരിച്ചു.
 ഏറ്റുമാനൂർ ഏരിയയിൽ എം എഥൽ, ബിലാൽ കെ റാം, ഷാവോ സിയാങ്, അനൂപ് ചന്ദ്രൻ, അലക്സ് പി പാപ്പച്ചൻ, ഷാനിസ് ആൻറണി, അനീഷ് വിജയൻ, അഞ്ജന, റസ്സൽ എന്നിവർ സംസാരിച്ചു. വൈക്കം ഏരിയയിൽ വി കെ വിപിനൻ, ജാസ്മിൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top