25 July Sunday

ഡിവൈഎഫ്‌ഐ 
ആക്രി പെറുക്കിയും ചലഞ്ച്‌ ഒരുക്കിയും 
1000 ഫോണ്‍ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കോട്ടയം
ആക്രി പെറുക്കിയും ചലഞ്ചൊരുക്കിയും ഡിവൈഎഫ്ഐ ആയിരം ഫോൺ നിർധന വിദ്യാർഥികൾക്ക് നൽകും. ഫോൺ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ ആർക്കും പഠനം മുടങ്ങാതിരിക്കാനുള്ള ഡിവൈഎഫ്ഐയുടെ കൈത്താങ്ങായാണ് ആയിരം ഫോൺ നിർധന വിദ്യാർഥികൾക്ക് നൽകുന്നത്. 
ഫോൺ വാങ്ങുന്നതിനുള്ള പണം കണ്ടെത്താൻ ശനി ഞായർ ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആക്രി സമാഹരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. ആക്രി സമാഹരിക്കുന്നതിനോടൊപ്പം വിവിധ ചലഞ്ചുകളും നടത്തും.   കോവിഡ് മൂലം നാനാവിധത്തിലുള്ള പ്രതിസന്ധികൾ രൂപപ്പെട്ടതോടെ  ഫോൺ വാങ്ങാൻ പണമില്ലാത്ത കാരണത്താൽ ആർക്കും പഠനം മുടങ്ങാതിരിക്കുന്നതിനുള്ള ബൃ-ഹത് പദ്ധതിക്കാണ് ഡിവൈഎഫ്ഐ രൂപം നൽകിയിരിക്കുന്നത്.  പാവപ്പെട്ട വിദ്യാർഥികളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനവും ഇതോടൊപ്പം യൂണിറ്റ് തലത്തിൽ നടത്തുന്നു. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയം​ഗങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ പ്രവർത്തകരും ശനി ഞായർ ദിവസങ്ങളിലെ ആക്രി സമാഹരണത്തിൽ പങ്കാളികളാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top