15 July Wednesday
നാളെ മുതൽ ഭവന സന്ദർശനം

നാടിന്‌ സർക്കാർ നൽകിയത് അഭിമാന നേട്ടങ്ങൾ: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 കോട്ടയം

നാല് വർഷം പിന്നിടുമ്പോൾ എൽഡിഎഫ് സർക്കാർ നൽകിയ നേട്ടങ്ങൾ അഭിമാനകരമെന്ന് എൽഡിഎഫ് ജില്ലാ ഭാരവാഹിയോഗം വിലയിരുത്തി.   സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി 25 മുതൽ ഭവന സന്ദർശനം നടത്താൻ  യോഗം തീരുമാനിച്ചു. 
കോവിഡ് പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയാകാൻ സർക്കാരിന്‌ സാധിച്ചു. വിദേശ മാധ്യമങ്ങൾ പോലും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്നത്  ഉദാഹരണമാണ്. ലോകത്തെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ആരോഗ്യമേഖലയിലെ ഇടപെടലിന്റെ ഭാഗമാണ്. കോവിഡ് പ്രവർത്തനങ്ങളെ രാഷ്ട്രീയമായി കണ്ട് മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയുന്നു. 
കോവിഡ് രോഗബാധ മൂലം ആഘോഷ പരിപാടികൾ ഒഴിവാക്കിയാണ് ഇക്കുറി സർക്കാർ വാർഷികം. സിപിഐ  ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പരിപാടികൾ വിശദീകരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top