04 July Saturday

2 പേര്‍ക്കുകൂടി കോവിഡ്: ചികിത്സയില്‍ 9 പേര്‍

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

കോട്ടയം
ജില്ലയിൽ ശനിയാഴ്‌ച രണ്ടുപേരുടെ കൊറോണ സാമ്പിൾ പരിശോധനാ ഫലംകൂടി പോസിറ്റിവായി. 18ന് വിദേശത്തുനിന്നെത്തിയ കറുകച്ചാൽ സ്വദേശിക്കും(47) ഇതേദിവസം ബംഗളൂരുവിൽനിന്ന് വന്ന മീനടം  സ്വദേശിനിക്കു(23)മാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 
അബുദാബി- തിരുവനന്തപുരം വിമാനത്തിൽ എത്തിയ കറുകച്ചാൽ സ്വദേശി ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തിലും ബംഗളൂരുവിൽനിന്നും കാറിൽ കോട്ടയത്തെത്തിയ യുവതി വീട്ടിലും ക്വാറന്റയിനിൽ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ കോവിഡ് ബാധിച്ച് ഒമ്പതു പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. എട്ടുപേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ ജനറൽ ആശുപത്രിയിലും.
കോവിഡ് 19 സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഴവൂർ സ്വദേശിനി രോഗമുക്തയായി. കുവൈത്തിൽനിന്ന് മെയ് ഒമ്പതിന് എത്തിയ ഗർഭിണിയായ ഇവർക്കും രണ്ടുവയസ്സുള്ള മകനും രോഗം ബാധിച്ചിരുന്നു. കുട്ടിയുടെ രണ്ടാമത്തെ സാമ്പിൾ പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു. ഇരുവരും ശനിയാഴ്‌ച വീട്ടിലേക്ക് മടങ്ങി. ഇവർ ഹോം ക്വാറന്റയിനിൽ തുടരും. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 22 ആയി.
 
 
പ്രധാന വാർത്തകൾ
 Top