25 May Monday

നിരീക്ഷണത്തിൽ 2503 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 

 
കോട്ടയം
ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം  -2503 ആയി. തിങ്കളാഴ്‌ച 87 പേർക്കാണ്‌ ഹോം ക്വാറന്റയിൻ നിർദേശിച്ചത്‌. തിങ്കളാഴ്‌ച ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്‌ ഒരാൾ മാത്രമാണ്‌.
ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെയാണ്‌ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ തിങ്കളാഴ്‌ച -1395 പേരുടെ വീടുകൾ സന്ദർശിച്ചു. ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇതുവരെ ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചുപേരും കോട്ടയം ജനറൽ ആശുപത്രിയിൽ രണ്ടുപേരുമാണ്‌ ആശുപത്രി നീരീക്ഷണത്തിലുള്ളവർ. ജില്ലയിൽ ഇതുവരെ 194 പേരുടെ സാമ്പിളുകൾ -പരിശോധിച്ചു. രണ്ട്‌ പോസിറ്റീവ് -കേസുകളുണ്ട്‌. 155 പേരുടെ ഫലം നെഗറ്റീവാണ്‌.  34 പേരുടെ ഫലം വരാനുണ്ട്‌. മൂന്നെണ്ണം നിരാകരിച്ചു. തിങ്കളാഴ്‌ച സാമ്പിൾ ഫലമൊന്നും വന്നിട്ടില്ല. തിങ്കളാഴ്‌ച പരിശോധനയ്ക്ക് 18 സാമ്പിളുകൾ- അയച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ- 102 ആണ്‌. -448 സെക്കൻഡറി കോൺടാക്ടുകളുമുണ്ട്‌. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും തിങ്കളാഴ്‌ച 1538 യാത്രക്കാർ -പരിശോധനയ്ക്ക് വിധേയരായി. 
 റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധനയ്ക്ക് വിധേയരായ -17206 യാത്രക്കാരിൽ ഒരാൾക്ക്‌ രോഗലക്ഷണമുള്ളതായി കണ്ടെത്തി. 
 
 
പ്രധാന വാർത്തകൾ
 Top