30 May Saturday
ഒരേസമയം അഞ്ചിൽ കൂടുതൽ ഇടപാടുകാർ പാടില്ല

ബാങ്കുകളിലെ തിരക്ക് ഒഴിവാക്കണം-: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 

 
കോട്ടയം
കോവിഡ്‌ വ്യാപനം തടയാൻ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ ബാങ്കുകളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുജനം സഹകരിക്കണമെന്ന് കലക്ടർ പി കെ സുധീർ ബാബു നിർദേശിച്ചു.  
എടിഎം, ഇന്റർനെറ്റ് ബാങ്കിങ്‌, മൊബൈൽ ബാങ്കിങ്‌ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. പാസ് ബുക്ക് പ്രിന്റിങ്‌, ബാലൻസ് പരിശോധന തുടങ്ങിയവയ്‌ക്കായി ബാങ്ക്‌ സന്ദർശനം ഒഴിവാക്കണം. കൂട്ടമായി ബാങ്കിൽ എത്താൻ പാടില്ല. അത്യാവശ്യക്കാർ മാത്രം ഉള്ളിൽ പ്രവേശിക്കുക.
ഒരേസമയം അഞ്ചിൽ കൂടുതൽ ഇടപാടുകാർ ബാങ്കിങ്‌ ഹാളിൽ നിൽക്കാതിരിക്കാനും ഇടപാടുകൾ വേഗം പൂർത്തീകരിച്ച് മടങ്ങാനും ശ്രദ്ധിക്കണം. ചുവരുകൾ, മേശ, കൗണ്ടർ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കാൻ ജാഗ്രത വേണം. നിരീക്ഷണത്തിലുള്ളവരും ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ബാങ്കുകൾ സന്ദർശിക്കരുത്‌. 
 
 
 
പ്രധാന വാർത്തകൾ
 Top