27 May Wednesday

എൻജിഒ യൂണിയൻ പ്രവർത്തകർ ആശുപത്രി ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കോട്ടയം
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ശക്തി പകർന്ന് കേരള എൻജിഒ യൂണിയനും. ഐസോലേഷൻ വാർഡുകൾ സജ്ജമാക്കണമെന്ന നിർദേശത്തെ തുടർന്ന് തിങ്കളാഴ്‌ച ഉഴവൂർ കെ ആർ നാരായണൻ മെമോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡിന്റെ അഞ്ചാം നില, യൂണിയൻ മീനച്ചിൽ ഏരിയ കമ്മിറ്റി ആശുപത്രി ജീവനക്കാരുടെ സഹകരണത്തോടെ ശുചീകരിച്ചു. ഉപയോഗ്യശൂന്യമായി കിടന്ന വാർഡാണ് യൂണിയൻ പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരിച്ചത്‌. ഏരിയ സെക്രട്ടറി വി വി വിമൽ കുമാർ, സജീവ് കുമാർ, അരുൺ സോമനാഥ്, അബ്ബാസ് എന്നിവർ നേതൃത്വം നൽകി. 
തിങ്കളാഴ്‌ച കോട്ടയം ടൗണിലെ 30 ബസ്‌ സ്‌റ്റോപ്പുകളിൽ യൂണിയൻ ടൗൺ ഏരിയ കമ്മിറ്റി സാനിറ്റൈസർ സൗകര്യം സ്ഥാപിച്ചു. ഏരിയ സെക്രട്ടറി ഇ എസ്‌ സിയാദ്, ഏരിയ പ്രസിഡന്റ്‌ കെ ഡി സലിം കുമാർ, ജില്ലാ കമ്മിറ്റിയംഗം ലക്ഷമി, ഏരിയ ജോയിന്റ്‌ സെക്രട്ടറി വി എ അമൽദേവ് എന്നിവർ  നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ യൂണിയൻ പ്രവർത്തകർ രക്തം ദാനം ചെയ്യുകയും നിരവധി പൊതുസ്ഥലങ്ങളിലും ഓഫീസ് കേന്ദ്രങ്ങളിലും സാനിറ്റൈസർ കിയോസ്കുകളും സ്ഥാപിച്ചിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top