27 May Wednesday

ജില്ലാ പഞ്ചായത്തിന്‌ 91.78 കോടിയുടെ ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

 കോട്ടയം

ജില്ലാ പഞ്ചായത്തിന്‌ 2020- –- 21 സാമ്പത്തിക വർഷത്തിൽ 91.78 കോടിയുടെ ബജറ്റ്. 91.78 കോടി രൂപ വരവും 87.52 കോടി രൂപ ചെലവും 4.26 കോടി നീക്കിയിരിപ്പും വരുന്ന ബജറ്റാണ്‌ അവതരിപ്പിച്ചത്. വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ ബജറ്റ്‌ അവതരിപ്പിച്ചു. പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷനായി.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും മലിനീകരണ നിയന്ത്രണത്തിനും മുൻതൂക്കംനൽകുന്നു. 
 ‘ക്ലീൻ കോട്ടയം –- -ഗ്രീൻ കോട്ടയം’ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായി 2.57 കോടി രൂപ നീക്കിവച്ചു.  വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതിക്ക്‌ ‘ഏബിൾ കോട്ടയം പദ്ധതി’യുടെ രണ്ടാം ഘട്ടമായ ഏബിൾ –- 2 വിജയോത്സവം നടപ്പാക്കും. ലൈഫ് ഭവന പദ്ധതി, ഷീപാഡ് പദ്ധതി, അങ്കണവാടി പോഷകാഹാരം തുടങ്ങിയവയ്‌ക്കും തുക വകയിരുത്തി.  
ചർച്ചയിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, പെണ്ണമ്മ ജോസഫ്, ലിസമ്മ ബേബി, അംഗങ്ങളായ ജോഷി ഫിലിപ്പ്, അഡ്വ. സണ്ണി പാമ്പാടി, അഡ്വ. കെ കെ രഞ്ജിത്ത്, പി സുഗതൻ, കെ രാജേഷ്, മഹേഷ് ചന്ദ്രൻ, മേരി സെബാസ്റ്റ്യൻ, ജെസിമോൾ മനോജ്, ലിസി സെബാസ്റ്റ്യൻ, ജയേഷ് മോഹൻ, ബെറ്റി റോയ് മണിയങ്ങാട്ട്, അനിത രാജു, അജിത് മുതിരമല തുടങ്ങിയവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top