02 December Wednesday

അവശ്യ സാധനങ്ങൾ ലഭ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
കോട്ടയം
കോവിഡ്‌  ആശങ്കയിലും പൊതുവിപണിയിൽ തിരക്കിന്‌ കുറവില്ല. അവശ്യസാധനങ്ങളടക്കം എല്ലായിനങ്ങളും മാർക്കറ്റിൽ സുലഭം. ശനിയാഴ്‌ചത്തെ അപേക്ഷിച്ച്‌ നേരിയ കുറവുണ്ടായി എന്നേയുള്ളുവെന്ന്‌ കോട്ടയം ചന്തയിലെ മൊത്തവ്യാപാരി ദേശാഭിമാനിയോട്‌ പറഞ്ഞു. പഞ്ചസാര മൊത്തവില മാത്രമാണ്‌ തിങ്കളാഴ്‌ച അൽപ്പം കൂടിയത്‌.
 ചില്ലറവില കിലോയ്‌ക്ക്‌ 40 തന്നെ. ചെക്ക്‌പോസ്‌റ്റുകളിൽ അനാവശ്യ തടസ്സമില്ലെങ്കിലും കാലതാമസമുണ്ടെന്ന്‌ ലോറി ഉടമകൾ പറയുന്നു. 
കർണാടകയിൽനിന്ന്‌ ലോറികൾ വരുന്നില്ല. തമിഴ്‌നാട്ടിൽ നിന്നുള്ളവയ്‌ക്ക്‌ പ്രശ്‌നമില്ല. തേനി, കമ്പം ഭാഗത്ത്‌ നിന്ന്‌ ലോഡ്‌ വരുന്നുണ്ട്‌. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top