03 April Friday

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള നാളെ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

 കോട്ടയം

കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ‘ആത്മ’യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആറാമത്‌ കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ചൊവ്വാഴ്‌ച സമാപിക്കും.  ദിവസവും അഞ്ച്‌ പ്രദർശനം നടക്കുന്നത്‌. വൈകിട്ട്‌ 4.30ന്‌ ഓപ്പൺ ഫോറം ഉണ്ട്‌. ഞായറാഴ്‌ച  മൈ ന്യൂഡിറ്റി മീൻസ്‌ നതിങ്(ഫ്രഞ്ച്‌),  ഇറ്റ്‌ മസ്‌റ്റ്‌ ബി ഹെവൻ(ഫ്രഞ്ച്‌), ബിരിയാണി(മലയാളം), പാപിച്ച(ഫ്രഞ്ച്‌), ബേണിങ്(കൊറിയൻ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.  പ്രശസ്‌തനായ സിനിഫോട്ടോഗ്രാഫർ ചിത്ര കൃഷ്‌ണൻകുട്ടിയുടെ ശേഖരത്തിലെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവും തിയറ്റർ വളപ്പിൽ ഒരുക്കിയിട്ടുണ്ട്‌. 
ഇന്നത്തെ സിനിമകൾ 
തിങ്കളാഴ്‌ച 10ന്‌ വിഡോ ഓഫ്‌ സൈലൻസ്‌(ഹിന്ദി), 11.45ന്‌ മൈ ഘട്ട്‌: ക്രൈം നമ്പർ 103/2005(മറാഠി), 2.30ന്‌ വൃത്താകൃതിയിലുള്ള ചതുരം(മലയാളം), ആറിന്‌ കാമില(ഫ്രഞ്ച്‌), എട്ടിന്‌ ഫിയെലാസ്‌ ചൈൽഡ്‌(ആഫ്രിക്കൻ). 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top