27 September Sunday
സാന്ദ്രമോൾ സാബുവിന്‌ പുതിയ ദേശീയ റെക്കോഡ്‌

ദ്രോണാചാര്യ സ്‌പോർട്‌സ്‌ അക്കാദമിക്ക്‌ ചരിത്ര നേട്ടം

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

സാന്ദ്രമോൾ സാബു

 കോട്ടയം

കായികകേരളത്തിന്റെ ദ്രോണാചാര്യൻ കെ പി തോമസ്‌ മാഷ്‌ അധ്യക്ഷനായ പൂഞ്ഞാറിലെ ‘ദ്രോണാചാര്യ കെ പി തോമസ്‌ മാഷ്‌ സ്‌പോർട്‌സ്‌ അക്കാദമി’യിലെ പതിനഞ്ചുകാരി സാന്ദ്രമോൾ സാബു മൂന്ന്‌ അത്‌ലറ്റിക്‌സ്‌ ഇനങ്ങളിൽ ദേശീയ ജേത്രിയായി. ഒരിനത്തിൽ ദേശീയ റെക്കോഡ്‌ തിരുത്തിക്കുറിച്ചു. 
മുംബൈയിലും ഗുവാഹട്ടിയിലുമായി നടന്ന ദേശീയ കായികമേളകളിലാണ്‌ ഈ ചരിത്രനേട്ടം കേരളം കൈവരിച്ചതെന്ന്‌ കെ പി തോമസ്‌ മാഷ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 200 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, 4 x 400 റിലേ എന്നീ ഇനങ്ങളിലാണ്‌ സാന്ദ്രമോൾ ഒന്നാമതെത്തിയത്‌. 200 മീറ്ററിൽ പുതിയ റെക്കോഡും (25.58 സെക്കൻഡ്‌) സ്ഥാപിച്ചു. വേൾഡ്‌ മലയാളി കൗൺസിൽ സ്‌പോൺസർ ചെയ്‌ത മേളകളിൽ വേറേ എട്ട്‌ ദേശീയ റെക്കോഡുകളും പിറന്നു. ഇടുക്കി നരിയമ്പാറ കാരക്കാട്ട്‌ കെ എ സാബു –- മഞ്‌ജു ദമ്പതികളുടെ മകളാണ്‌ സാന്ദ്രമോൾ. 
മൊത്തം 80 കുട്ടികളാണ്‌ പൂഞ്ഞാറിലെ അക്കാദമിയിൽ താമസിച്ച്‌ പരിശീലനം നേടുന്നത്‌. സമീപത്തുള്ള എസ്‌എംവി എച്ച്‌എസ്‌എസിലാണ്‌ ഇവർ പഠിക്കുന്നത്‌. ഇവരിൽ 17 പേർ നാഷണൽ മീറ്റിൽ പങ്കെടുത്തു. തോമസ്‌ മാഷും പി വി രാജേഷ്‌, തോമസ്‌ മാഷിന്റെ മകൻ രാജാസ്‌ തോമസ്‌, ജി ഒ ബീന  എന്നീ കോച്ചുകളും കുട്ടികൾക്കൊപ്പം അക്കാദമിയിലുണ്ട്‌. വാർത്താസമ്മേളനത്തിൽ പി വി രാജേഷും പങ്കെടുത്തു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top