27 September Sunday

ഡിവൈഎഫ്ഐ കലാജാഥ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കലാജാഥ വെച്ചൂർ അംബികാമാർക്കറ്റിൽ സിപിഐ എം ജില്ലാസെക്രട്ടറി വി എൻ വാസവൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

 തലയോലപ്പറമ്പ്

മനുഷ്യ മഹാശൃംഖലയിൽ അണിചേരാൻ ആഹ്വാനം ചെയ്ത്‌ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന കലജാഥ വൈക്കം വെച്ചൂർ അംബികാ മാർക്കറ്റിൽ സിപിഐ എം  ജില്ല സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയ് അധ്യക്ഷനായി. പ്രൊഫ. എം ടി ജോസഫ്, കെ എം രാധാകൃഷ്ണണൻ, പി എ ബിൻസൻ, ബിന്ദു അജി, ആർ രോഹിത്ത്, പി സി അനിൽകുമാർ, അഡ്വ. അംബരീഷ് ജി വാസു, കെ എസ് ഷിബു, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി സ്വാഗതം പറഞ്ഞു.
കലാജാഥയിൽ സാബു എം രാമൻ, അമൃത, മൃദുല എസ്, അഭിന അജി എന്നിവർ അണിനിരക്കുന്നു. തലയോലപ്പറമ്പ്, കടുത്തുരുത്തി, പാലാ, എറ്റുമാനൂർ, എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിന്  ശേഷം വ്യാഴാഴ്‌ചത്തെ ജാഥ കോട്ടയത്ത്  സമാപിച്ചു. ജാഥ വെള്ളിയാഴ്‌ച സമാപിക്കും.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top