25 November Wednesday

പൂഞ്ഞാറിൽ വിജയക്കൊടി പാറിക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
ഈരാറ്റുപേട്ട
പൂഞ്ഞാറിൽ വിജയക്കൊടി പാറിക്കാനൊരുങ്ങി എൽഡിഎഫ്‌. പാലാ മണ്ഡലത്തിലുൾപ്പെടുന്ന നാലും പൂഞ്ഞാർ മണ്ഡലത്തിലെ മൂന്നും പഞ്ചായത്തുകളാണ്‌ പൂഞ്ഞാർ ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലുള്ളത്‌. 87 വാർഡുണ്ട്‌‌. കേരള കോൺഗ്രസ്‌ എം എൽഡിഎഫിന്റെ ഭാഗമായതോടെ പൂഞ്ഞാർ ഡിവിഷന്റെ രാഷ്‌ട്രീയ ചിത്രമാകെ മാറി. 
പാലാ നിയമസഭാ മണ്ഡലത്തിലെ വികസനവും പൂഞ്ഞാർ പ്രദേശത്തെ വികസനമുരടിപ്പും അക്കമിട്ടാണ്‌ എൽഡിഎഫ്‌ പ്രചാരണം. സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും എൽഡിഎഫിന്‌ നേട്ടമായി. മലയോര മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള പദ്ധതികൾക്ക്‌ പ്രഥമ പരിഗണ നൽകുമെന്ന ഉറപ്പുനൽകിയാണ്‌ സ്ഥാനാർഥി പര്യടനം. ഇലവീഴാ പൂഞ്ചിറയിലെ കുളത്തിൽനിന്ന്‌ ജലമെത്തിക്കാനും മീനച്ചിൽ റിവർവാലി തുരങ്കം യാഥാർഥ്യമാക്കാനും പദ്ധതി ഉൾപ്പെടെ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്നു. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പിന്തുണയിൽ ലിസി സെബാസ്റ്റ്യനാണ്‌ വിജയിച്ചത്‌.‌ കേരള കോൺഗ്രസ്‌ എമ്മിലെ അഡ്വ. ബിജു ജോസഫ്‌ ഇളംതുരുത്തിയിലാണ് ഇത്തവണ‌ എൽഡിഎഫ്‌ സ്ഥാനാർഥി. യൂത്ത്ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറിയും ഈരാറ്റുപേട്ട ബാറിലെ അഭിഭാഷകനുമാണ്‌.  
യുഡിഎഫിന്റെ അഡ്വ. വി ജെ ജോസ് വലിയവീട്ടിൽ, എൻഡിഎയുടെ വി സി അജികുമാർ എന്നിവരും ജനപക്ഷം സ്ഥാനാർഥിയായി ഷോൺ ജോർജും മത്സരിക്കുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top