31 October Saturday
കോട്ടയം മെഡിക്കൽ കോളേജ്‌

കേരളത്തിന്റെ അഭിമാനം: മന്ത്രി കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020
കോട്ടയം
കേരളത്തിന്റെ അഭിമാനസ്തംഭമായി മാറുകയാണ് കോട്ടയം മെഡിക്കൽ കോളേജെന്ന് മന്ത്രി കെ കെ ശൈലജ. ഓരോ വിഭാഗങ്ങളും അന്താരാഷ്ട്ര ശ്രദ്ധപുലർത്തുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന്‌ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കവേ മന്ത്രി പറഞ്ഞു.
 പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ, ആർഎംഒ, എആർഎംഒ തടുങ്ങിയവരുടെ ടീം വർക്കാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വിജയത്തിന് പിന്നിൽ. ഇവർ മറ്റുള്ളവർക്ക് മാതൃകയാണ്. സാധാരണക്കാർ കൂടുതലെത്തുന്ന സർക്കാർ ആശുപത്രികളിൽ ഏറ്റവും ആധുനിക സൗകര്യങ്ങളൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മെഡിക്കൽ കോളേജുകളുടെ വികസന പ്രവവർത്തനങ്ങളിൽ ആദ്യഘട്ടമായി ഏറ്റവും അധികം തുക അനുവദിച്ച് കിട്ടിയത് കോട്ടയം മെഡിക്കൽ കോളേജിനാണ്. അതിനായി പരിശ്രമിച്ച സൂപ്രണ്ട് ജയകുമാറിനെയും ടീമിനെയും അഭിനന്ദിക്കുന്നു. സർജിക്കൽ ബ്ലോക്ക് പ്രവർത്തന സജ്ജമാകുന്നതോടെ കോട്ടയം മെഡിക്കൽ കോളേജിന്റെ മുഖഛായ തന്നെ മാറുമെന്ന് മന്ത്രി പറഞ്ഞു. 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എംഎൽഎ വി എൻ വാസവൻ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ റംല ബീവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിൻ ജോസഫ്, ലിസി ടോമി, പിഡബ്ല്യുഡി എക്‌സി. എൻജിനിയർ അനിത മാത്യു, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പി വി  മൈക്കിൾ,  പഞ്ചായത്തംഗം എൽസമ്മ വേളാശേരിൽ, വൈസ് പ്രിൻസിപ്പൽ ഡോ. കെ പി ജയകുമാർ, ഡിപിഎം ഡോ. വ്യാസ് സുകുമാരൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top