20 September Friday

പ്രളയ ധനസഹായം അര്‍ഹരായ എല്ലാവര്‍ക്കും ലഭ്യമാക്കണം: മന്ത്രി തിലോത്തമന്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കോട്ടയം  
പ്രകൃതിക്ഷോഭ ദുരിതബാധിതര്‍ക്ക് അടിയന്തര സഹായധനമായി സര്‍ക്കാര്‍ അനുവദിച്ച 10,000 രൂപ നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന് ജില്ലയുടെ ചുമതലയുള്ള  മന്ത്രി പി തിലോത്തമന്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  ധനസഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്താൻ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ താഴേ തട്ടില്‍ സംയുക്ത പരിശോധന നടത്തണം. പരിശോധന പുര്‍ത്തിയാക്കി പ്രാഥമിക പട്ടിക സെപ്‌തംബര്‍ മൂന്നിന് പ്രസിദ്ധീകരിക്കണം. പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ആക്ഷേപങ്ങളില്‍ തീര്‍പ്പു കല്‍പ്പിച്ച് സെപ്‌തംബര്‍ ഏഴിന് എല്ലാവര്‍ക്കും പണം ലഭ്യമാക്കണം. 
  കലക്ടര്‍ പി കെ സുധീര്‍ബാബു, സബ് കലക്ടര്‍ ഈഷ പ്രിയ, എഡിഎം അലക്‌സ് ജോസഫ്, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി കലക്ടര്‍(എല്‍എ) മോന്‍സി പി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top