28 September Tuesday
സിക വെെറസ്

ജാഗ്രതയോടെ 
പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
കോട്ടയം
സിക വൈറസ് ബാധിച്ച രോഗബാധിതന്റെ താമസമേഖലകൾ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ആ പ്രദേശത്ത്‌ പനിയുള്ളവരുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ച്‌ തുടങ്ങി. ആളുകൾ ഭയപ്പെടുന്നത്‌ ഒഴിവാക്കാൻ രോഗബാധ എവിടെയാണെന്ന വിവരം ആരോഗ്യവകുപ്പ്‌ പുറത്തുവിട്ടിട്ടില്ല. ഗർഭിണികളിൽ പനിബാധതരുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്‌. ജില്ലാ വെക്ടറൽ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലാണ്‌ കൊതുകുനശീകരണ പ്രവർത്തനങ്ങൾ. 
പരത്തുന്നത്‌ ഈഡിസ്‌ കൊതുകുകൾ
ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയ്‌ക്ക്‌ കാരണമാകുന്ന ഈഡിസ് കൊതുകുകളാണ് സിക രോഗത്തിനും കാരണം. നേരിയ പനി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ. ചിലരിൽ കണ്ണുകളിൽ ചുവപ്പുനിറം, പേശി വേദന, ക്ഷീണം എന്നിവയും കണ്ടേക്കാം. ലക്ഷണങ്ങൾ രണ്ടു മുതൽ ഏഴുദിവസം വരെ നീളാം. ഗർഭിണികളിൽ രോഗം ബാധിച്ചാൽ ഗുരുതരമാകും. 
കൊതുകിനെ 
തുരത്തണം
വീടുകളുടെ സൺ ഷേഡ്, ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങൾ, ചെടിച്ചട്ടികൾ, റഫ്രിജറേറ്റിന്‌ പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്ളഷ്‌ ടാങ്കുകൾ, ക്ലോസറ്റുകൾ തുടങ്ങിവയിൽ വെള്ളം കെട്ടിനിന്ന്‌ കൊതുകുൾ മുട്ടയിട്ട്‌ പെരുകാൻ സാധ്യതയുണ്ട്‌. ഇത്‌ പരിശോധിച്ച്‌ വെള്ളം കെട്ടിനിൽക്കുന്നത്‌ ഒഴിവാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top