28 September Tuesday
മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും

ആരോഗ്യമേഖലയിൽ 7 പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jul 23, 2021
കോട്ടയം 
ജില്ലയിൽ ആരോഗ്യ മേഖലയിലെ ഏഴ് പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്‌ച ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒ പി ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഇതോടനുബന്ധിച്ചു നടക്കും. മന്ത്രി വീണ ജോർജ് അധ്യക്ഷയാകും. 
ചടങ്ങിൽ കട്ടച്ചിറ, കാട്ടാമ്പാക്ക്, ചെങ്ങളം, നാട്ടകം, വെള്ളാവൂർ, പൂഞ്ഞാർ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ്‌ വെൽനെസ് സെന്ററുകളായി പ്രഖ്യാപിക്കും. ആയുഷ്‌മാൻ ഭാരത് പദ്ധതി പ്രകാരം ഓരോ കേന്ദ്രത്തിനും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നും ശരാശരി ഏഴു ലക്ഷം രൂപ വീതമാണ് ചെലവഴിച്ചത്. ഈ കേന്ദ്രങ്ങളിൽ ഇനി പോഷകാഹാര ക്ലിനിക്, പ്രായമായവർക്കുള്ള ആരോഗ്യ സേവനങ്ങൾ, കുഞ്ഞുങ്ങളുടെ വളർച്ചാ പരിശോധന, പ്രമേഹം ഉൾപ്പെടെയുള്ള ജീവിത ശൈലി രോഗ പരിശോധന, ഗർഭിണികൾക്കുള്ള പരിശോധനകൾ, കൗമാരക്കാർക്കുള്ള പരിശോധനകൾ എന്നീ സേവനങ്ങളും ലഭിക്കും. കാത്തിരിപ്പു മുറി, ക്ലിനിക്, പ്രതിരോധ കുത്തിവയ്പ് മുറി, ഭക്ഷണ മുറി, ഐയുസിഡി റൂം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ആറ്  കേന്ദ്രങ്ങളിലും നിലവിലുള്ള ഒരു ജെപിഎച്ച്എൻ, ജെഎച്ച്ഐ എന്നിവർക്ക് പുറമെ ഒരു സ്റ്റാഫ് നേഴ്‌സിനെയും നിയമിച്ചിട്ടുണ്ട്. 
ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്നുള്ള 60 ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിയിലെ നേഴ്സിങ്‌ സ്‌കൂളിൽ സജ്ജമാക്കിയ സ്‌കിൽ ലാബും ഉദ്ഘാടനം ചെയ്യും. ആർദ്രംമിഷനിൽ 1.75 കോടി രൂപ ചെലവിട്ടാണ് ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒപി വിഭാഗം, ഫർമസി, ലാബ്, പ്രതിരോധ കുത്തിവയ്പ് മുറി, നിരീക്ഷണ മുറി, നേഴ്സസ് റൂം എന്നിവ ഉൾപ്പെടുന്ന പുതിയ ബ്ലോക്ക് നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top