19 October Saturday
ശബരിമല

സുപ്രീംകോടതിയെ പഴിചാരുന്ന ബിജെപി നടപടി അപഹാസ്യം: എം വി ശ്രേയാംസ‌്കുമാർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

 

 
കോട്ടയം
ശബരിമല വിഷയത്തിൽ ബിജെപി കേരള ജനതയെ കബളിപ്പിക്കുകയായിരുന്നെന്ന‌് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. ശബരിമലയുടെ പേരിൽ തെരുവിലിറങ്ങി യുദ്ധംചെയ്തവർ ഇന്ന് അതേ വിഷയം പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ സുപ്രീംകോടതിയെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്തമാണ‌് എന്ന വസ്തുത മറച്ചുവച്ച് ബിജെപിയും കോൺഗ്രസും തെരഞ്ഞെടുപ്പുകാലം മുതലെടുക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. 
 ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയം താൽക്കാലികം മാത്രമാണ‌്. ഇടതുമുന്നണി വൻമുന്നേറ്റം കാഴ്ചവയ്ക്കും. സോഷ്യലിസ്റ്റുകളുടെ ഏകീകരണത്തിനായി ശ്രമിക്കുമെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
 സമ്മേളനത്തിൽ എൽജെഡി ജില്ലാ പ്രസിഡന്റ് ജോസഫ് ചാവറ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷേക് പി ഹാരിസ്, പി സുരേന്ദ്രൻപിള്ള, സണ്ണി തോമസ്, ദേശീയ കൗൺസിൽ അംഗം ടി എം ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റുമാരായ വി ജെ മാത്യുക്കുട്ടി, ജോൺ മാത്യു, മൂലയിൽ സ്റ്റീഫൻ മാവേലി, പീറ്റർ പന്തലാനി, എ എ റഷീദ്, അഡ്വ. പി പി മത്തായി, റെജി ചാവറ, ടി എസ് റഷീദ്, ജോർജ് മാത്യു, പി ഒ വർക്കി, അഡ്വ.ഫിറോസ് മാവുങ്കൽ, ടി എം വർഗീസ്, ജോസ് മടുക്കക്കുഴി, ബിജി പീറ്റർ, പി എസ് കുര്യാക്കോസ്, ബെന്നി സി ചീരാഞ്ചിറ, സിദ്ധിക് തലപ്പള്ളിൽ, സാജു പഴേപറമ്പൻ, സുരേന്ദ്രൻ തലയാഴം എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top