ചങ്ങനാശേരി
ഷോപ്സ് ആൻഡ് കോമേഴ്ഷ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ചങ്ങനാശേരി ടി എസ് അനിയൻ നഗറിൽ (മുനിസിപ്പൽ ഓഡിറ്റോറിയം) സിഐടിയു കേന്ദ്ര കമ്മിറ്റി അംഗം എ വി റസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാർലി മാത്യു അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ കെ സി ജോസഫ് സ്വാഗതം പറഞ്ഞു.
സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ജിജി, ജില്ലാ കമ്മിറ്റിയംഗം എം ആർ ഫസിൽ എന്നിവർ സംസാരിച്ചു. കവിത സാജൻ രക്തസാക്ഷി പ്രമേയവും ജി സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ ആർ അജയ് (കൺവീനർ പ്രമേയം), വി എൻ രാജേഷ് (കൺവീനർ മിനിറ്റ്സ്), രഞ്ജി രവീന്ദ്രൻ (കൺവീനർ ക്രഡൻഷ്യൽ) എന്നീ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. യൂണിയൻ ജില്ലാ സെക്രട്ടറി പി ഐ ബോസ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി അഡ്വ. പി സജി സംഘടനറിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: ഷാർലി മാത്യു (പ്രസിഡന്റ്) വി എൻ രാജേഷ്, പി എസ് അൻസാരി, വി എൻ രാജപ്പൻ, ഷൈലമ്മ ജയൻ (വൈസ് പ്രസിഡന്റുമാർ), പി ഐ ബോസ് (സെക്രട്ടറി), കെ ആർ അജയ്, ജി സുരേഷ് ബാബു, കവിത സാജൻ, അരുൺ എസ് നായർ (ജോയിന്റ് സെക്രട്ടറിമാർ), ടി എസ് സുനിൽ (ട്രഷറർ) എന്നിവരെയും 32 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..