28 September Monday

സംയുക്ത ട്രേഡ്‌‌ യൂണിയൻ പ്രതിഷേധദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കോട്ടയം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു ദേശീയ ജനറൽ കൗൺസിൽ അംഗം വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

 

 
കോട്ടയം
തൊഴിൽ നിയമങ്ങൾ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ ജില്ലയിൽ ആയിരത്തിലധികം ഇടങ്ങളിൽ പ്രതിഷേധ ദിനം ആചരിച്ചു. ബിഎംഎസ്‌ ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുമ്പിലായിരുന്നു പ്രതിഷേധം. സമരത്തിൽ പങ്കെടുത്തവർ കോവിഡ്‌ 19 പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചു.
 കോട്ടയം ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ നടന്ന ധർണ സിഐടിയു ദേശീയ ജനറൽ കൗൺസിലംഗം വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു.  കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ഓഫീസിനു മുന്നിൽ നടന്ന ധർണ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. വിവിധ ട്രേഡ്‌ യൂണിയൾ നേതാക്കളായ‌ എ വി റസൽ, പി കെ കൃഷ്‌ണൻ, വി പി കൊച്ചുമോൻ, മുണ്ടക്കയം സോമൻ, ഫിലിപ് ജോസഫ്‌ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top