27 November Friday
കാലവര്‍ഷ മുന്നൊരുക്കം

നീരൊഴുക്കിന്‌ 2.11 കോടിയുടെ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കോട്ടയം
കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ജലസ്രോതസുകളിലെ നീരൊഴുക്ക് സുഗമമാക്കാൻ ചെറുകിട ജലസേചന വകുപ്പിന്റെ പദ്ധതികൾ ജില്ലയിൽ വിവിധ മേഖലകളിൽ പുരോഗമിക്കുന്നു. മാർച്ചിൽ പൂർത്തിയാക്കിയ 71. 22 ലക്ഷം രൂപയുടെ പദ്ധതികൾക്ക് പുറമേ 1.4 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങളാണ് നടക്കുന്നത്. വേമ്പനാട്ട്‌ കായലിൽ ചേരുന്ന ആറുകളുമായി ബന്ധപ്പെട്ട പ്രധാന തോടുകളിൽ അടിഞ്ഞ മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും യന്ത്രം ഉപയോഗിച്ച്  നീക്കംചെയ്യുന്ന ജോലികളാണ് പ്രധാനമായും നടക്കുന്നത്. കോട്ടയം, ചങ്ങനാശേരി നഗരസഭകൾ, തിരുവാർപ്പ്, അയ്മനം, കുറിച്ചി, പനച്ചിക്കാട്, വാകത്താനം പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 24,110 മീറ്റർ നീളത്തിൽ നീരൊഴുക്ക്  പുനസ്ഥാപിക്കും.  
തദ്ദേശ സ്ഥാപനങ്ങളുടെയും മീനച്ചിലാർ –-മീനന്തറയാർ –-കൊടൂരാർ നദി പുനർസംയോജന പദ്ധതി പ്രവർത്തകരുടെയും  സഹകരണത്തോടെയുള്ള തോട് നവീകരണം 31-നകം പൂർത്തിയാക്കുമെന്ന് ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ അൻസാർ പറഞ്ഞു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top