02 June Tuesday
ആകെ രോഗബാധിതര്‍ എട്ട്

2 പേര്‍ക്ക് കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കോട്ടയം
ജില്ലയിൽ രണ്ട്‌ പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മുംബൈയിൽനിന്ന് വന്ന വെള്ളാവൂർ സ്വദേശിയുടെയും(32) അബുദാബിയിൽനിന്ന് എത്തിയ മേലുകാവ് സ്വദേശിയുടെയും(25) സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റിവായത്.  മുംബൈയിൽനിന്നും 19ന് കാറിൽ എത്തിയ യുവാവ് വീട്ടിൽ ക്വാറന്റയിനിലായിരുന്നു. 18ന് അബുദാബി-–-കൊച്ചി വിമാനത്തിൽ എത്തിയ മേലുകാവ് സ്വദേശി ഗാന്ധിനഗറിലെ കോവിഡ് കെയർ സെന്ററിൽ ക്വാറന്റയിനിൽ കഴിയുകയായിരുന്നു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് -19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി.
 
 
പ്രധാന വാർത്തകൾ
 Top