22 May Wednesday

നിശ്ശബ്ദ പ്രചാരണവുമായി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019
കോട്ടയം
ആരവങ്ങൾ അവസാനിച്ചെങ്കിലും കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന‌് തിങ്കളാഴ‌്ചയും വിശ്രമമില്ലായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസവും അദ്ദേഹത്തിന‌് തിരക്കിന്റെ ദിവസമായിരുന്നു. രാവിലെ മുതൽ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. നിരവധി വ്യക്തികളുമായി കൂടിക്കാഴ‌്ചയും നടത്തി. 
രാവിലെ വെള്ളൂർ എച്ച‌്എൻഎൽ സന്ദർശിച്ച വാസവൻ തൊഴിലാളികളോട‌് സംസാരിച്ചു. തുടർന്ന‌് വൈക്കത്ത‌് മരണവീട്ടിൽ എത്തി അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചു. വൈക്കത്ത‌് ജനപക്ഷം വിട്ട‌് എൻസിപിയിൽ ലയിച്ചവരുടെ സമ്മേളനം ഉദ‌്ഘാടനമായിരുന്നു പിന്നീട‌്. തുടർന്ന‌്  കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക‌്. അവിടെ ജീവനക്കാരെയും രോഗികളെയും കണ്ടു. സൂപ്രണ്ട‌് ഓഫീസ‌ും  പ്രിൻസിപ്പൽ ഓഫീസ‌ും സന്ദർശിച്ചു. തുടർന്ന‌് ഡിസിഎച്ച‌ിലും എത്തി. പുതുപ്പള്ളി, പേരൂർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ അദ്ദേഹം നിരവധി വ്യക്തികളെ കണ്ട‌ു. രാത്രി വൈകി പാമ്പാടി ആലാംപള്ളി കവലയിലെ കടകളിൽ കയറി അദ്ദേഹം വോട്ടഭ്യർഥിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top