18 August Sunday

എൽഡിഎഫ‌് ഉജ്വല മുന്നേറ്റം നടത്തും: എ വി റസൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

 

കോട്ടയം
ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ‌്  ഉജ്വല മുന്നേറ്റം നടത്തുമെന്ന‌് സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ പറഞ്ഞു. മൂന്നു ലോക‌്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന ഒമ്പത‌് അസംബ്ലി മണ്ഡലങ്ങൾ ജില്ലയിലുണ്ട‌്. എല്ലായിടത്തും എൽഡിഎഫ‌് വൻ കുതിപ്പ‌് നടത്തും. കോട്ടയം ലോക‌്സഭാ മണ്ഡലത്തിലെ ആറു അസംബ്ലി മണ്ഡലങ്ങളാണ‌് ജില്ലയിലുള്ളത‌്‌. പത്തനംതിട്ടയിലെ രണ്ടും മാവേലിക്കരയിലെ ഒരു അസംബ്ലി മണ്ഡലവുമാണുള്ളത‌്. എൽഡിഎഫ‌് സ്ഥാനാർഥികളുടെ തിളക്കമാർന്ന വിജയത്തിനുള്ള മുന്നേറ്റം ഇവിടങ്ങളിലെല്ലാം ഉണ്ടാവും. 
നിയോജകമണ്ഡലം കൺവൻഷനുകൾ, പഞ്ചായത്ത‌് കൺവൻഷനുകൾ, ബൂത്ത‌് കൺവൻഷനുകൾ എന്നിവ ചിട്ടയോടെ എൽഡിഎ‌ഫ‌് പ്രവർത്തകർ പൂർത്തിയാക്കി. കുടുംബയോഗങ്ങളും നടത്തി. എല്ലായിടത്തും വൻ ജനപിന്തുണ ഉറപ്പാക്കാനായി. വിവിധ വിഷയങ്ങളടങ്ങിയ ലഘുലേഖയുമായി പ്രവർത്തകർ നാലഞ്ചുവട്ടം സ‌്ക്വാഡ‌് പ്രവർത്തനം നടത്തി.  മൂന്നുദിവസമായി നടത്തുന്ന സ്ലിപ‌് വിതരണവും പൂർത്തിയായി. പോളിങ് ബൂത്ത‌് കേന്ദ്രീകരിച്ച‌് പ്രവർത്തനത്തിനും തയ്യാറെടുപ്പുകൾ നടത്തി.
എല്ലായിടത്തും യുഡിഎഫിനും എൻഡിഎയ‌്ക്കും എതിരായ ജനവികാരമാണുള്ളത‌്. അതേസമയം, എൽഡിഎഫ‌് സർക്കാരിന്റെ നേട്ടങ്ങളും മുന്നണിയുടെ നയവും നിലപാടുകളും വീടുകൾ തോറും എത്തിക്കാൻ പ്രവർത്തകർക്കായി. ഇതിനും വലിയ സ്വീകാര്യതയാണ‌് ലഭിച്ചത‌്. എൽഡിഎഫ‌് മുന്നേറ്റം ഉറപ്പിക്കുന്ന പ്രതികരണമാണ‌് ജനങ്ങളിൽനിന്നുണ്ടായത‌്. രാജ്യത്തിന്റെ ജനാധിപത്യ ഭാവി നിർണയിക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽഡിഎഫിന‌് ഒപ്പം നിൽക്കുമെന്ന‌് ഉറപ്പാണ‌്. വോട്ടെടുപ്പ‌് ദിവസമായ ചൊവ്വാഴ‌്ചയും ബൂത്ത‌് തലം മുതൽ പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സമാധാനപരമായ വോട്ടെടുപ്പ‌് ഉറപ്പാക്കണമെന്നും എ വി റസൽ അഭ്യർഥിച്ചു.
 
പ്രധാന വാർത്തകൾ
 Top