27 May Monday

പതിനെട്ടിന്റെ.... സുന്ദരിയായി എ വൺ....

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019
 
കോട്ടയം 
അരുന്ധതിറോയിയുടെ നോവലായ "ഗോഡ‌് ഓഫ‌് സ‌്മോൾ തിങ‌്സ‌ിൽ' ഇടം പിടിച്ച ലേഡീസ‌് സ‌്റ്റോറിന‌് അൻപതിലും പതിനെട്ടിന്റെ സൗന്ദര്യം. ഒരുകാലത്ത‌് കോട്ടയത്തെ സുന്ദരിമാരെ കണ്ണെഴുതാനും പൊട്ടുതൊടാനും പഠിപ്പിച്ച, തിരുനക്കര ബസ‌്സ‌്റ്റാൻഡിന‌് മുൻവശത്തായി പ്രവർത്തിക്കുന്ന എ വൺ ലേഡീസ‌് സ‌്റ്റോറാണ‌് ഇന്ന‌് അൻപതിൽ എത്തിനിൽക്കുന്നത‌്. ഇപ്പോൾ കട നടത്തുന്ന അബുവിന്റെ പിതാവ‌് കനിയപ്പയാണ‌് എ വൺ എന്ന കടയ‌്ക്ക‌് തുടക്കമിടുന്നത‌്. ഉത്സവ പറമ്പിൽ കരിവളയും കുപ്പിവളയും വിറ്റ‌് നടന്ന കനിയപ്പയുടെ മനസ്സിന്റെ ആഗ്രഹമായിരുന്നു ഒരു കട. നാടകങ്ങൾക്ക‌് വലിയ പ്രാധാന്യമുള്ള സമയമായതിനാൽ ഒരുക്കങ്ങൾക്കായി പലരും ആശ്രയിച്ചിരുന്നത‌് എ വണ്ണിനെയായിരുന്നു. പിന്നീ‌ട‌് പല ഫാൻസി കടകളും നഗരത്തിൽ വിവിധ ഭാഗങ്ങളിൽ വന്നെങ്കിലും എ വണ്ണിനെ തേടി സ്ഥിരമായി ആൾക്കാർ എത്താറുണ്ട‌്. നന്നേ ചെറുപ്പത്തിൽ പിതാവിനൊപ്പം കടയിൽ എത്തിയതാണ‌് അബു. പിതാവ‌് പഠിപ്പിച്ച പാഠങ്ങൾ ഇന്നും താൻ തെറ്റിച്ചിട്ടില്ല. അത‌് തുടർന്നുവരുന്നു. ഇതാണ‌് എ വൺ മാജിക്ക‌് എന്ന‌് അബു പറയുന്നു. ഇദ്ദേഹത്തിന‌് പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട‌്. 
ലേഡീസ‌് സ‌്റ്റോറിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ‌്ഘാടനം എഴുത്തുകാരി അരുന്ധതി റോയി ഉദ‌്ഘാടനംചെയ‌്തു.  എംഎൽഎമാരായ അഡ്വ. കെ സുരേഷ‌് കുറുപ്പ‌്, തിരുവഞ്ചൂർ രാധാകൃഷ‌്ണൻ, ചെയർപേഴ‌്സൺ ഡോ. പി ആർ സോന, സംവിധായകൻ ജോഷി മാത്യു തുടങ്ങിയവർ പങ്കെടുത്തു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top