കോട്ടയം
ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് രക്തസാക്ഷി ദിനമായ വ്യാഴാഴ്‌ച ‘വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായ് ഇൻക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ വ്യാഴാഴ്‌ച "രണ സ്മരണ' സംഘടിപ്പിക്കും. ജില്ലയിലെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും. യൂണിറ്റിൽനിന്ന് പ്രകടനമായി എത്തി മേഖലാ കേന്ദ്രത്തിൽ രക്തസാക്ഷി അനുസ്മരണം നടത്തും.
തലയോലപ്പറമ്പ് ബ്ലോക്കിലെ ചെമ്പ് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ ബ്ലോക്കിലെ ആർപ്പൂക്കര കുമാരനല്ലൂർ ഈസ്റ്റ് മേഖലക ളിലെ പരിപാടി ജില്ലാ പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ എലിക്കുളം മേഖല പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..