വൈക്കം
വൈക്കം ടൗണിലും സമീപപ്രദേശങ്ങളിലു തെരുവ് നായയുടെ ആക്രമണത്തില്‍ യുകെജി വിദ്യാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് കടിയേറ്റു. മാക്കല്‍ ശ്രീജിത്തിന്റെ മകന്‍ യുകെജി വിദ്യാര്‍ഥി ആയുഷ് എസ് നായർ , ഓമശ്ശേരിയില്‍ കെ എസ് അനുപമ, ഇളന്താശേരിയില്‍ അമ്മിണി, ഉദയനാപുരം പുതുവീട്ടില്‍ രഞ്ജന്‍, നെടിയാറയില്‍ രാജു എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ വൈക്കം താലൂക്ക് ആശുപ്രതിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസയ്‌ക്കുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വ വൈകീട്ട് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാഞ്ഞുവന്ന നായ ആയുഷിന്റെ തുടയില്‍ കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് എത്തിയ വീട്ടുകാര്‍ കല്ലെറിഞ്ഞ് നായയെ ഓടിച്ചു. വീടിനു സമീപത്തെ ക്ഷേത്രത്തിലേക്കു പോകുംവഴിയാണ് അനുപമയ്‌ക്ക് കടിയേറ്റത്. റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് രാജു, രഞ്ജന്‍ എന്നിവരെ നായ കടിച്ചത്. ബുധനാഴ്ച 12ഓടെ കടയില്‍ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ പിന്നില്‍ നിന്നും വന്ന നായ അമ്മിണിയുടെ ഇടതു കയ്യില്‍ കടിക്കുകയായിരുന്നു. നഗരസഭയുടെ നേതൃത്വത്തിൽ നായയെ പിടികൂടി വെറ്ററിനറി ഡോ. അബ്ദുല്‍ ഫിറോസിന്റെ മേൽനോട്ടത്തിൽ നിരീക്ഷണത്തിലാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..