28 May Thursday

നിശ്‌ചല പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

 
കോട്ടയം
കോവിഡിനെതിരായ കർഫ്യൂവിൽ ജില്ലയും നിഞ്ചലമായി. നിരത്തുകൾ ഒഴിഞ്ഞുകിടന്നു. പരമാവധി ആളുകൾ പുറത്തിറങ്ങാതെ വീട്ടിൽതന്നെ ഇരിക്കക്കണമെന്നായിരുന്നു സർക്കാർ നിർദേശം. അത്യാവശ്യക്കാർ മാത്രം പുറത്തിറങ്ങി. റോഡിൽ അപൂർവം സ്വകാര്യ വാഹനങ്ങൾ മാത്രമാണ്‌ ഓടിയത്‌. 
 നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും അവസ്ഥ ഒരുപോലെ. ഹോട്ടലുകൾ അടക്കം എല്ലാ കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജനത്തിരക്ക്‌ ഒഴിവാക്കി വൈറസ്‌ വ്യാപനം നിയന്ത്രിക്കാനാണ്‌ കർഫ്യു ഏർപ്പെടുത്തിയത്‌. ജനങ്ങൾ അതിനോട്‌ പൂർണമായി സഹകരിച്ചു. വീട്ടിൽ വിനോദങ്ങളും നേരമ്പോക്കുമായി കൂടുകയായിരുന്നു അധികം പേരും. ഭക്ഷണത്തിനുള്ള സാധനങ്ങൾ ശനിയാഴ്‌ച തന്നെ ശേഖരിച്ചിരുന്നു. 
 ആരോഗ്യവകുപ്പിന്റെ പരിശോധന മുടക്കമില്ലാതെ തുടർന്നു. കോട്ടയം റെയിൽവേ സ്‌റ്റേഷനും കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡും അണുനാശിനി ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കി. ഹോം ക്വാറന്റയിൻ നിരീക്ഷണസംഘങ്ങൾ ഞായറാഴ്‌ചയും 408 വീടുകൾ സന്ദർശിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top