28 May Thursday
കോവിഡ്‌ 19 പ്രതിരോധം

അച്ഛനെ അവസാനമായി കാണാനാകാതെ മകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 

 
കിടങ്ങൂർ
അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാകാതെ കാസർകോട്‌  താമസക്കാരിയായ മകൾ. കാസർകോട്‌  ജില്ലയിലെ കാഞ്ഞാങ്ങാട് താമസിക്കുന്ന ഗീതയാണ് കോവിഡ്‌ 19ന്റെ പശ്‌ചാത്തലത്തിൽ അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ  കിടങ്ങൂരിലേക്കുള്ള യാത്ര ഒഴിവാക്കിയത്‌. 
കിടങ്ങൂർ മാന്താടി ഇട്ടിയപ്പാറയിൽ വേലായുധൻ ആചാരി(101) ഞായറാഴ്ച രാവിലെയാണ് മരിച്ചത്. വിവരം ലഭിച്ചയുടൻ തന്നെ ഗീത കിടങ്ങൂരിലേക്ക് പുറപ്പെടാൻ തയ്യാറായി. എന്നാൽ ഇതിനിടെ കാസർകോട്‌ സ്ഥിതി രൂക്ഷമാകുന്നു എന്ന വാർത്ത പ്രചരിച്ചതോടെ കിടങ്ങൂരിലെ സാമൂഹിക സാമുദായിക പ്രവർത്തകരുമായി ഫോണിൽ സംസാരിച്ചു. ഇതിനിടെ കോഴിക്കോട് വരെയെത്തിയ ഗീത മടങ്ങിപ്പോകുകയായിരുന്നു. 
രാത്രി 7.30 ന് മരണാനന്തര ചടങ്ങുകൾ നടന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിർദേശം അനുസരിച്ച് 20ൽ താഴെ മാത്രം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങുകളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഇത്‌ ഗീതയ്‌ക്ക്‌ അയച്ചു നൽകും.
 
 
 
പ്രധാന വാർത്തകൾ
 Top