01 April Wednesday

മാധ്യമ പ്രവർത്തനം വഴിതെറ്റിയ കാലം: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Sunday Feb 23, 2020

 പാലാ

മാധ്യമ പ്രവർത്തനം വഴിതെറ്റിപ്പോയ കാലഘട്ടമാണിതെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. പാലായിൽ രാജീവ് ഗാന്ധി നാഷണൽ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ സ്റ്റഡീസിന്റെ ഇരുപത്തിയഞ്ചാമത് പുരസ്കാര സമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ടെലിവിഷൻ മാധ്യമങ്ങളുടെ ചുവട് പിടിച്ച് വായനക്കാർക്ക് ഹരമുണ്ടാക്കുന്ന വാർത്തകൾ സൃഷ്ടിക്കാണാണ് പല അച്ചടി മാധ്യമങ്ങൾക്കും താൽപര്യം. റോഡ് നന്നാക്കിയ ശേഷം അപകടമുണ്ടായാൽ കുറ്റം. റോഡ് നന്നാക്കിയില്ലെങ്കിൽ അതിനും കുറ്റം. എന്തിലും കുറ്റം കണ്ടെത്തുന്നതിലാണ് മാധ്യമങ്ങൾക്ക് താൽപര്യം. ഇത്തരം വാർത്തകൾ പലതും യാഥാർഥ്യങ്ങൾ തമസ്കരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 
സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹിക, മാധ്യമങ്ങളിൽ ശ്രദ്ധപതിപ്പിച്ച പ്രഗത്ഭർക്ക‌് സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ പുരസ‌്കാരങ്ങൾ മന്ത്രി വിതരണം ചെയ‌്തു. 
മികച്ച പാർലമെന്റ‌് അംഗത്തിനുള്ള ചെറിയാൻ ജെ കാപ്പൻ പുരസ‌്കാരം ബിനോയി വിശ്വം എംപിക്ക‌് മന്ത്രി സമ്മാനിച്ചു. നിയമസഭാ സമാജികനുള്ള ജോർജ‌് തോമസ‌് കൊട്ടുകാപ്പള്ളി പുരസ‌്കാരം എ പ്രദീപ‌്കുമാർ എംഎൽഎയ‌്ക്കാണ‌്. ഫാ. മാത്യു കരീത്തറ(മികച്ച അധ്യാപകൻ),  ടി വി റിപ്പോർട്ടർക്കുള്ള ജോൺ ഉലഹന്നാൻ പുരസ്‌കാരം വൈശാഖ‌് കോമാട്ടിൽ(മനോരമ ന്യൂസ‌്), ഫോട്ടോഗ്രാഫർക്കുള്ള വിക്ടർ ജോർജ‌് പുരസ‌്കാരം ഇ വി രാകേഷ‌് (മാതൃഭൂമി) എന്നിവർക്ക‌് സമ്മാനിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുള്ള രാജീവ‌്ഗാന്ധി പുരസ‌്കാരം ബി രാധാകൃഷ‌്ണമേനോൻ (ഡയറക്ടർ കൊച്ചിൻ ഷിപ്പ്യാർഡ‌്), സാമൂഹിക പ്രവർത്തകനുള്ള കോലടി അപ്പച്ചൻ പുരസ‌്കാരം കെ എ തോമസ‌് (ലയൺസ‌് മുൻ ഡിസ‌്ട്രിക്ട‌് ഗവർണർ), സാമൂഹിക പ്രതിബദ്ധതയുള്ള സഹകാരിക്കുള്ള ചെമ്പകശേരി പാപ്പച്ചൻ പുരസ‌്കാരം ഫിലിപ്പ‌് കുഴികുളം (വലവൂർ സഹകരണ ബാങ്ക‌് പ്രസിഡന്റ‌്),  പഞ്ചായത്ത‌് പ്രസിഡന്റിനുള്ള രാജീവ‌്ഗാന്ധി പുരസ‌്കാരം എൻ രാജു (തൃക്കൊടിത്താനം പഞ്ചായത്ത‌്),  പഞ്ചായത്ത‌് മെമ്പർക്കുള്ള രാജീവ‌്ഗാന്ധി പുരസ‌്കാരം വി പി റെജി (വാഴൂർ പഞ്ചായത്ത‌്), സാമൂഹിക പ്രതിബദ്ധതയുള്ള വ്യാപാരിക്കുള്ള രാജീവ‌്ഗാന്ധി പുരസ‌്കാരം ബിജോമോൻ ജോർജ‌്),  യുവകർഷകനുള്ള രാജീവ‌്ഗാന്ധി പുരസ‌്കാരം മാത്തുക്കുട്ടി ടോം (ടിജെടി ഫാം) എന്നിവരും ഏറ്റുവാങ്ങി. 
മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷനായി. ബിനോയ് വിശ്വം എംപി, ജോയി എബ്രഹാം, ടോമി മാങ്കൂട്ടം, പ്രൊഫ. സതീശ് ചൊള്ളാനി എന്നിവർ സംസാരിച്ചു
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top