27 February Thursday
പ്രളയ ദുരിതാശ്വാസം

എല്ലാമുണ്ട്‌ ഈ ‘ഭാവ’ത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 കോട്ടയം

പ്രളയ ബാധിതരെ കണ്ടെത്താനും വേഗത്തിൽ ആശ്വാസം എത്തിക്കാനും സഹായകമായി എൻജിനിയറിങ്‌  വിദ്യാർഥികളുടെ ആപ്ലിക്കേഷൻ. അപ്പീൽ അപേക്ഷകളിൽ വിവരശേഖരണം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്ന വിധത്തിൽ തയ്യാറാക്കിയ ‘ഭാവം’ എന്ന പേരിലുള്ള ആപ്ലിക്കേഷനാണ്‌ ഉദ്യോഗസ്ഥ തലത്തിൽ അംഗീകരിക്കപ്പെട്ടത്‌. 
പാത്താമുട്ടം സെന്റ്‌ ഗിറ്റ്സ് എൻജിനിയറിങ്‌ കോളേജിലെ കംപ്യൂട്ടർ എൻജിനിയറിങ്‌ വിദ്യാർഥികളായ ഫിലിപ് തോമസും ജോൺ വർക്കിയും ചേർന്നാണ് ഭാവം(ഫ്ളഡ് അപ്പീൽ ആപ്ലിക്കേഷൻ വേരിഫിക്കേഷൻ) എന്ന പേരിലുള്ള ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. അധ്യാപകരായ ജൂബിലന്റ്‌ ജെ കിഴക്കേത്തോട്ടം, ടിബിൻ തോമസ്, ജസ്റ്റിൻ മാത്യു എന്നിവർ മാർഗനിർദേശങ്ങൾ നൽകി. 
2018ലെ പ്രളയ ദുരിതാശ്വാസ സഹായത്തിനായി കലക്ടറേറ്റിൽ മൂന്നാംഘട്ടമായി ലഭിച്ച 48,000 അപ്പീൽ അപേക്ഷകളിലെ വിവരശേഖരണം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ്‌ സമയബന്ധിതമായി പൂർത്തിയാക്കിയത്‌. അപേക്ഷകരിൽനിന്ന്‌ വിശദാംശങ്ങൾ മൊബൈൽ ഫോണിൽ തത്സമയം രേഖപ്പെടുത്താവുന്ന വിധത്തിലാണ്‌ ഇത് ക്രമീകരിച്ചത്‌. വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ സംഘം വീടുകളിലെത്തി ഇതുപയോഗിച്ച്‌ വിവരശേഖരണം പൂർത്തിയാക്കി.   
ആപ്ലിക്കേഷൻ തയ്യാറാക്കിയ ഫിലിപ്പ് തോമസിനും ജോൺ വർക്കിക്കും കലക്ടർ പി കെ സുധീർ ബാബു സർട്ടിഫിക്കറ്റ് നൽകി. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ബീന സിറിൾ പൊടിപ്പാറയും പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top