30 January Monday

നിയമസഭാ പരിസ്ഥിതി സമിതി ശബരിമല സന്ദർശനവും 
തെളിവെടുപ്പും നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

 കോട്ടയം

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ സംബന്ധിച്ച്‌ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനുമായി നിയമസഭ പരിസ്ഥിതി സമിതി ബുധൻ  ശബരിമല സന്ദർശിക്കും. രാവിലെ ഒമ്പതിന്‌ എരുമേലി പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ  ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് വിവരശേഖരണം/തെളിവെടുപ്പു നടത്തും. പൊതുജനങ്ങളിൽനിന്ന്‌ പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടർന്ന് ശബരിമല സന്നിധാനം സന്ദർശിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top