02 December Monday
പറയ്‌ കലോത്സവം സമാപിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024
പാലക്കാട്‌
പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ നാലുദിവസമായി നടന്ന ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർഥി യൂണിയൻ സെൻട്രൽ സോൺ കലോത്സവം "പറയ്’ സമാപിച്ചു. 165 പോയിന്റോടെ കോട്ടയം ഗവ. മെഡിക്കൽ കോളേജ്‌ ചാമ്പ്യന്മാരായി. 147 പോയിന്റോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ രണ്ടാംസ്ഥാനവും 99 പോയിന്റോടെ കോതമംഗലം നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്‌ മൂന്നാംസ്ഥാനവും നേടി.
സമാപന ദിനത്തിൽ വിവിധ വേദികളിലായി ഗ്രൂപ്പ്‌ ഡാൻസ്‌, കീ ബോർഡ്‌, ലൈറ്റ്‌ മ്യൂസിക്‌, എന്നിവർ അരങ്ങേറി. സമാപന സമ്മേളനം ഗാനരചയിതാവ് ബി കെ ഹരിനാരായണൻ ഉദ്ഘാടനം ചെയ്‌തു. ഗായിക പ്രസീത ചാലക്കുടി മുഖ്യാതിഥിയായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top