12 November Tuesday

ചൊവ്വൂർ ഗ്രാമത്തെ കണ്ണീരിലാഴ‌്ത്തി അഫീൽ യാത്രയായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

അഫീലിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന്  പുറത്തേക്ക് കൊണ്ടുവരുന്നു  സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ സമീപം

 

 
പാലാ
പാലായിൽ നടന്ന അത്‌ലറ്റിക‌് മീറ്റിനിടെ ഹമർ തലയിൽവീണ‌് ചികിത്സയിലായിരുന്ന അഫിൽ ജോൺസന്റെ മരണം ചൊവ്വൂർ ഗ്രാമത്തിന‌് നൊമ്പരമായി.  മൂന്നിലവ‌് ചൊവ്വൂർ കുരിഞ്ഞംകുളത്ത‌് ജോൺസൺ ജോർജ‌്﹣- ബിൻസി ദമ്പതിമാരുടെ ഏകമകനായ അഫീൽ ഫുട‌്ബോൾ താരമാകണമെന്ന മോഹത്തോടെയാണ‌് പത്താംക്ലസ‌് പാസായശേഷം മകച്ച പരിശീലനം തേടി പാലായിൽ പ്ലസ‌് വൺ പഠനത്തിന‌് എത്തിയത‌്. പാലാ സെന്റ‌് തോമസ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ പ്ലസ‌് വൺ പഠനം തുടർന്ന‌് വരവെ ഫുട‌്ബോൾ പരിശീലനവും തുടർന്നു. കോട്ടയത്ത‌് നടന്ന കേരള ബ്ലസ‌്റ്റേഴ‌്സ‌് സ‌്കോർലൈൻ  ജൂണിയർ ടീമിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത‌്  സെലക്ഷൻ നേടിയിരുന്നു. ഇതിനിടെയാണ‌് സ‌്കൂളിലെ കായികാധ്യാപകന്റെ നിർദേശപ്രകാരം സംസ്ഥാന അത്‌ലറ്റിക‌് മീറ്റിൽ വളണ്ടിയറായി സേവനത്തിനെത്തിയത‌്. അഫീലിന്റെ മരണത്തോടെ കുടുംബത്തിന്റെ സ്വപ‌്നങ്ങൾക്കൊപ്പം നാടിന‌് അഭിമാനമാകുമായിരുന്ന  ഭാവി  ഫുട‌്ബോൾ താരത്തെയുമാണ‌് നഷ്ടമായത‌്. അഫീലിന്റെ വേർപാടറിഞ്ഞ‌് ചൊവ്വൂർ ഗ്രാമമാകെ ശോകസാന്ദ്രമായി.
രക്ഷിതാക്കളുടെ പ്രാർഥനകൾ വിഫലമാക്കി അഫീൽ യാത്രയായതോടെ കുടുംബത്തിന്റെയും നാടിന്റെയാകെയും പ്രതീക്ഷയാണ‌് അസ‌്തമിച്ചത‌്. കർഷകതൊഴിലാളിയായ ജോൺസണും ഭാര്യ ബിൻസിയും മകനെ നാടറിയുന്ന കായികതാരമാക്കണമെന്ന‌് ആഗ്രഹിച്ചിരുന്നു. മൂന്നിലവ‌് നവജ്യോതി ഇംഗ്ലീഷ‌് മീഡിയം സ‌്കൂളിൽനിന്ന‌് എസ‌്എസ‌്എൽസി പഠനം കഴിഞ്ഞാണ‌് അഫീൽ പാലാ സെന്റ‌് തോമസ‌് എച്ച‌്എസ‌്എസിൽ പ്ലസ്‌ വൺ പഠനത്തിന‌് ചേർന്നത‌്. മെഡിക്കൽ കാളേജിൽ 17 ദിവസം അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ‌് അഫീൽ യാത്രയായത‌്. 
 
 
പ്രധാന വാർത്തകൾ
 Top