21 October Monday

ആന്തരിക അവയവങ്ങൾ പാടത്ത്‌: അന്വേഷണം വ്യാപിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കോട്ടയം
മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ മണിയാപറമ്പ്‌ ചാലാകരി പാടത്ത്‌ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ്‌ കൂടുതൽ അന്വേഷണം നടത്തും. 
അവയവങ്ങൾ സംസ്‌കരിക്കാൻ ഏൽപ്പിച്ച കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രി  അഡ്‌മിനിസ്‌ട്രേറ്റർ,  മൃതദേഹത്തിൽ നിന്ന്‌ അവയവങ്ങൾ നീക്കംചെയ്‌ത ജോലിക്കാർ എന്നിവരുടെ മൊഴി ബുധനാഴ്‌ച ഗാന്ധിനഗർ പൊലീസ്‌ രേഖപ്പെടുത്തി. 
ആശുപത്രി ഉടമകളായ നാലുഡോക്ടർമാരോടും സ്‌റ്റേഷനിൽ ഹാജരാകണമെന്ന്‌ പൊലീസ്‌ ആവശ്യപ്പെട്ടു. ഇതോടൊപ്പം ആശുപത്രി സ്ഥിതിചെയ്യുന്ന വിജയപുരം പഞ്ചായത്തിന്‌ പൊലീസ്‌ നോട്ടീസ്‌ നൽകും. ആശുപത്രിക്ക്‌ മാലിന്യസംസ്‌കരണ സംവിധാനമുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തനം എപ്രകാരമാണ്‌, ആശുപത്രിക്ക്‌ പഞ്ചായത്ത്‌ ലൈസൻസ്‌ ഉണ്ടോ തുടങ്ങിയ കാര്യങ്ങളറിയാനാണ്‌ നോട്ടീസ്‌ നൽകുന്നത്‌. 
കരിപ്പാൽ എന്ന പേരിൽ പ്രവർത്തിച്ച ആശുപത്രി അടുത്തിടെയാണ്‌ സർവീസിൽ നിന്ന്‌ വിരമിച്ച നാല്‌ ഡോക്ടർമാർ ഏറ്റെടുത്തത്‌. അവയവങ്ങൾ പാടത്ത്‌ തള്ളിയ സംഭവത്തിൽ ആംബുലൻസ്‌ ഡ്രൈവർമാരായ രണ്ടുപേർക്കെതിരെയാണ്‌ നിലവിൽ കേസ്‌.
പ്രധാന വാർത്തകൾ
 Top