20 September Friday

കല വെൽഫെയർ അസോ. മെമ്പർഷിപ്പ് വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 കോട്ടയം

ബംഗളൂരുവിലെ ഇടതുചിന്താഗതിക്കാരുടെ കലാ–-സാംസ്കാരിക ചാരിറ്റി സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ മെമ്പർഷിപ്പ് വിതരണംചെയ്‌തു. ജലഹള്ളി അമോഗ കൺവൻഷൻ ഹാളിൽ നടന്ന പരിപാടിയിൽ അഭയം ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ വി എൻ വാസവൻ മെമ്പർഷിപ്പ് വിതരണം ഉദ്‌ഘാടനം ചെയ്‌തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജീവൻ തോമസ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ് സംഘടനാറിപ്പോർട്ട്‌ അവതരിപ്പിച്ചു. സിപിഐ എം കർണാടക മുൻ  സംസ്ഥാന സെക്രട്ടറി വിജെകെ നായർ, ഡിവൈഎഫ്‌ഐ കർണാടക സംസ്ഥാന ട്രഷറർ പി കെ നിതിൻ, ഹുള്ളി ഉമേഷ്, എം പി അച്ചുതൻ, ഗോപകുമാർ, മലയാളം മിഷൻ സെക്രട്ടറി ടോമി ജെ ആലുങ്കൽ എന്നിവർ സംസാരിച്ചു.  സംഘാടകസമിതിക്കുവേണ്ടി ജയേഷ് ആയൂർ സ്വാഗതവും  ഷാജി കോട്ടയം നന്ദിയും പറഞ്ഞു പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അസോസിയേഷൻ നേതൃത്വത്തിൽ ഒരു ട്രക്ക് സാധനങ്ങൾ വയനാട്ടിൽ എത്തിച്ചു. രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top