കോട്ടയം
പെൻസിലും ബ്രഷും ചായക്കൂട്ടുമായി അവർ ഒത്തു ചേർന്നു കലാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ. ഒപ്പിയെടുത്തു അവർ സിഎംഎസിന്റെ വശ്യചാരുത. വിവിധ ജില്ലകളിൽനിന്നുള്ള അമ്പതു ചിത്രകാരാണ് ഞായറാഴ്‌ച സിഎംഎസിൽ നടന്ന ഏകദിന ചിത്രരചനാ ക്യാമ്പിൽ പങ്കെടുത്തത്. അക്രിലിക് മീഡിയത്തിലാണ് ചിത്രങ്ങൾ വരച്ചത്. രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പ് അഞ്ചിന് സമാപിച്ചു. വിഷയം സിഎംഎസ് കോളേജ് തന്നെ. പലരും ഗ്രേറ്റ് ഹാളും ചാപ്പലും കാൻവാസിൽ പകർത്തിയപ്പോൾ ക്യാമ്പസിലെ പച്ചപ്പ് ആണ് ചിലരുടെ കണ്ണിൽ ഉടക്കിയത്. ദേശീയ അന്തർദേശീയ അവാർഡുകൾ ലഭിച്ചവരടക്കമുള്ളവർ ക്യാമ്പിൽ പങ്കെടുത്തു. ക്യാമലും കോട്ടയം സിഎംഎസ് കോളേജും കോട്ടയം ആർട്ട് ഫൗണ്ടേഷനും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. സിഎംഎസ് കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ് അധ്യക്ഷയായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..