22 August Thursday

സിപിഐ എം ഗൃഹസന്ദർശനം ഇന്ന‌് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019
കോട്ടയം
സിപിഐ എം നേതൃത്വത്തിൽ ഗൃഹസന്ദർശനം വിവിധ ലോക്കലുകളിൽ തിങ്കളാഴ‌്ച ആരംഭിക്കും. പാർടി സംസ്ഥാന കമ്മിറ്റിയംഗങ്ങളും ജനപ്രതിനിധികളും പ്രവർത്തകരും വീടുകളിലെത്തി ബഹുജനങ്ങളുമായി സംവദിക്കും. 22 മുതൽ 29 വരെയാണ‌് ഗൃഹസന്ദർശനം.
ജില്ലയിൽ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ‌്, ജില്ലാ സെക്രട്ടറി വി എൻ വാസവൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ വിവിധ ലോക്കലുകളിൽ നടക്കുന്ന ഗൃഹസന്ദർശനങ്ങൾക്ക‌് നേതൃത്വംനൽകും. തിങ്കളാഴ‌്ച അയ‌്മനം ലോക്കലിൽ കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ പങ്കെടുക്കും. 
 ജില്ലാ സെക്രട്ടറി വി എൻ വാസവൻ, സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ‌്ണൻ എന്നിവർ തിങ്കളാഴ‌്ച പുതുപ്പള്ളി ഏരിയയിലെ ഗൃഹസന്ദർശനങ്ങളിൽ പങ്കെടുക്കും. 24 ന‌് പുത്തനങ്ങാടി, നാട്ടകം ലോക്കലുകളിലും വി എൻ വാസവൻ പങ്കെടുക്കും
 
 
പ്രധാന വാർത്തകൾ
 Top