26 August Monday

തട്ടിപ്പുകേസിൽ ഹൈക്കോടതി പുറത്താക്കിയ ബാങ്ക് സെക്രട്ടറിയെ ആദരിച്ച് മുല്ലപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 

കോട്ടയം
ഹൈക്കോടതി പുറത്താക്കിയ ബാങ്ക് സെക്രട്ടറിയെ ആദരിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൂഞ്ഞാർ സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന ചാൾസ് ആന്റണിയെയാണ് മുല്ലപ്പള്ളി ആദരിച്ചത്. കേരള കോ–-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജനറൽ സെക്രട്ടറികൂടിയായ ചാൾസ് ആന്റണിയായിരുന്നു സ്വാഗത പ്രാസംഗികൻ.
  പൂഞ്ഞാർ സഹകരണബാങ്കിൽ 12 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലെ പ്രതിയായ ചാൾസ് ആന്റണിയെ മുൻ ഭരണസമിതി അംഗങ്ങളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി  സർവീസിൽനിന്ന് പുറത്താക്കിയിരുന്നു. മൂന്ന്മാസം മുമ്പായിരുന്നു സംഭവം. എന്നാൽ ചാൾസിനെതിരെ നടപടിയെടുക്കാതെ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുവദിക്കുകയായിരുന്നു. 
സഹകരണബാങ്കുകളുടെ വളർച്ചയ്ക്ക് നിലകൊള്ളണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞ കെപിസിസി അധ്യക്ഷൻ പൂഞ്ഞാർ സഹകരണബാങ്കിനെ തകർത്ത ചാൾസ് ആന്റണിയെ ആദരിച്ചത് കൗതുകമായി.
 
 
പ്രധാന വാർത്തകൾ
 Top