12 August Friday

പ്ലസ്‌ടു: ജില്ലയ്‌ക്ക്‌ 80.26 %

വെബ് ഡെസ്‌ക്‌Updated: Wednesday Jun 22, 2022

പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ് ജോസഫ് കോൺവന്റ് ജിഎച്ച്എസ്എസിലെ ലോക്കൽ മാനേജർ സിസ്റ്റർ ഹരിതയും പ്രിൻസിപ്പൽ ദിവ്യയും ചേർന്ന് വിദ്യാർഥിനികൾക്ക് മധുരം നൽകുന്നു

 കോട്ടയം

രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയ്‌ക്ക്‌ 80.26 ശതമാനം വിജയം. കഴിഞ്ഞവർഷത്തേക്കാൾ എട്ട്‌ ശതമാനം കുറവാണിത്‌. കഴിഞ്ഞവർഷം 88.16 ശതമാനമായിരുന്നു വിജയം.
ആകെ 130 സ്‌കൂളിൽനിന്ന്‌ 20,708 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 16, 620 പേർ ഉന്നത വിദ്യാഭ്യാസത്തിന്‌ യോഗ്യത നേടി. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്‌ നേടിയത്‌ 1,751 പേരാണ്‌. ആറ്‌ സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. ഞാലിയാകുഴി മാർ ഗ്രിഗോറിയോസ്‌, ചെത്തിപ്പുഴ ക്രിസ്‌തുജ്യോതി, മാന്നാനം കെഇഇഎംഎച്ച്‌എസ്‌, പാലാ സെന്റ്‌ വിൻസെന്റ്‌, തലയോലപ്പറമ്പ്‌ നീർപ്പാറ ബധിരവിദ്യാലയം, കോട്ടയം സെന്റ്‌ ജോസഫ്‌ സ്‌കൂൾ എന്നിവയാണ്‌ നൂറുമേനി നേടിയത്‌.
  ടെക്‌നിക്കൽ സ്‌കൂളുകളിൽ 75 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 57 പേർ ജയിച്ചു. വിജയശതമാനം 76. ആർക്കും ഫുൾ എപ്ലസ്‌ ഇല്ല. ഓപ്പൺ സ്‌കൂളിൽ 318 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 181 പേർ ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗ്യത നേടി. വിജയശതമാനം 56.92. ഒമ്പതുപേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. വിഎച്ച്‌എസ്‌ഇയിൽ 1,831 പേർ എഴുതിയതിൽ 1,250 പേർ ജയിച്ചു. വിജയശതമാനം 68.27.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top